Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരിമല തീർഥാടനം...

ശബരിമല തീർഥാടനം കഴിഞ്ഞ്​ മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ മതിലിലിടിച്ച് യുവാവ് മരിച്ചു കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
അഞ്ചാലുംമൂട്: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പനയം അമ്പഴവയൽ കൈപ്പള്ളിൽ തെക്കതിൽ ശ്യാംകുമാർ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30ഓടെ അഞ്ചാലുംമൂട് ഞാറക്കൽ ശാസ്തോലിൽ ധർമ ശാസ്താ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒാട്ടോ വീടി​െൻറ മതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽനിന്ന് തെറിച്ച് മതിലിൽ തലയിടിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശ്രീജിത്ത്, അജയൻ, അഭിലാഷ് എന്നിവർക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ശ്രീജിത്തിന് കൈക്കാണ് പരിക്കേറ്റത്. അപകടത്തിൽ പെട്ടവരെ ജില്ല ആശുപത്രിയിലെത്തിച്ചു. പിതാവ്: ചന്ദ്രൻപിള്ള. മാതാവ്: സതീദേവി. ഭാര്യ: ശ്രീജ. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രാക്കുളത്തുള്ള കുടുംബവീട്ടിൽ സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story