Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടി.കെ.എം വിദ്യാർഥിക്ക് ...

ടി.കെ.എം വിദ്യാർഥിക്ക് മികച്ച പ്രബന്ധത്തിനുള്ള പുരസ്​കാരം

text_fields
bookmark_border
കൊല്ലം: ഇന്ത്യൻ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസും ഡി.ആർ.ഡി.ഒയും ഫിസിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ ടി.കെ.എം എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ എം.ടെക് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ എൻ. ഇർഫാന് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം. തളർവാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾമൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ പേശീചലനം സാധ്യമാക്കുന്ന യന്ത്രസംവിധാനത്തി​െൻറ രൂപകൽപനക്കാണ് പുരസ്കാരം ലഭിച്ചത്. ഇന്ത്യൻ മൗണ്ടൈൻ ബയോമെഡിക്കൽ റിസർച് സ​െൻററിലെ ഡയറക്ടർ പ്രഫ. അകപെ സാരിബേവിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. തുടർ ഗവേഷണ പഠനത്തിനുള്ള അനുമതിയും ഡി.ആർ.ഡി.ഒയിൽനിന്നും ലഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story