Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതന്യൂനപക്ഷങ്ങളുടെ...

മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം ^​െഎ.എൻ.എൽ

text_fields
bookmark_border
മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം -െഎ.എൻ.എൽ തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ദലിത് വിഭാഗങ്ങളോടുള്ള അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ മതന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം തയാറാകണമെന്ന് െഎ.എൻ.എൽ ദേശീയ വൈസ് പ്രസിഡൻറ് എം.എം. മാഹീൻ. െഎ.എൻ.എൽ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കള്ള പ്രചാരണങ്ങൾ നടത്തി മുസ്ലിംകൾക്കും ദലിതുകൾക്കുമെതിരെ ആക്രമണങ്ങൾ ആ.എസ്.എസ്, ബി.ജെ.പി നേതാക്കൾ സ്പോൺസർ ചെയ്യുന്ന സ്വകാര്യസേനകൾ നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നിയമങ്ങൾ നടപ്പാക്കുന്നതിന് പകരം ബി.ജെ.പി മന്ത്രിമാരും എം.പിമാരും ഇത്തരം അതിക്രമങ്ങളെ പരസ്യമായി പിന്തുണക്കുന്നു. ഇത് കടുത്ത അനീതിയും മതേതരത്വത്തോടുള്ള വെല്ലുവിളിയും തികഞ്ഞ സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജെ. തംറൂഖ് അധ്യക്ഷതവഹിച്ചു. െഎ.എൻ.എൽ ദേശീയസമിതി അംഗവും മാധ്യമപ്രവർത്തകനുമായ കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി എ.എൽ.എം. ഖാസിം, ബുഹാരി മന്നാനി, വള്ളക്കടവ് നാസർ, കെ.കെ. സമദ്, ഷാഹുൽ ഹമീദ്, നിസാമുദ്ദീൻ, വാവാകുഞ്ഞ് ഹാജി, പള്ളിക്കൽ നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story