Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫിഷറീസ് മന്ത്രാലയം...

ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതീക്ഷയില്ലാതെ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
വര്‍ഷങ്ങളായി നേതാക്കൾ ആവർത്തിക്കുന്ന വാഗ്ദാനം തന്നെയായിരുന്നു കഴിഞ്ഞദിവസം അദ്ദേഹവും ആവർത്തിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു പൂന്തുറ: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം മത്സ്യത്തൊഴിലാളികൾ കേട്ടു തഴമ്പിച്ച സ്ഥിരം പല്ലവി. വര്‍ഷങ്ങളായി നേതാക്കൾ ആവർത്തിക്കുന്ന വാഗ്ദാനം തന്നെയായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹവും ആവർത്തിച്ചത്. പൂന്തുറ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് മത്സ്യത്തൊഴിലാളികളുടെ അവശ്യത്തിന് 17വര്‍ഷത്തിലേറെ പഴക്കമുണ്ട്. മാറിവന്ന സര്‍ക്കാറുകള്‍ ഇത് പരിഗണിക്കാതെ പോയതാണ് ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചടിയായതും നിരവധി ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണമായതും. വിവിധ വകുപ്പുകളെ എകോപിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫിഷറീസ് മന്ത്രാലയം ഇല്ലാത്തത് തടസ്സമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തില്‍നിന്നുള്ള ആനുകുല്യം കിട്ടാതെവന്നതോടെയാണ് മത്സ്യത്തൊഴിലാളികളും സംഘടനകളും ഫിഷറീസ് മന്ത്രാലയം വേണമെന്ന അവശ്യവുമായി 1990ല്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാൽ, അധികൃതർ ഇതിനെ മുഖവിലെക്കടുത്തില്ല. 2004ലെ സൂനാമി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കാന്‍ കഴിയാതെപോയത് രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ലാതിരുന്നിട്ടാണെന്നുള്ള ആരേപണം അന്നേ ഉയർന്നിരുന്നു. ഈ ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി നിരവധിതവണ തെരുവില്‍ ഇറങ്ങിയിരുന്നു. 2006ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍ണിക്ക് നിവേദനവും നല്‍കിയിരുന്നു. കേന്ദ്രത്തില്‍ അടിയന്തമായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കാന്‍ അവശ്യമായ നടപടി കൈക്കൊള്ളാമെന്ന് ആൻറണി ഉറപ്പും നല്‍കിയിരുന്നു. പിന്നീട് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി ആൻറണിെയത്തിയെങ്കിലും ഫിഷറീസ് മന്ത്രാലയം ജലരേഖയായി തുടര്‍ന്നു. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പുണ്ടെങ്കിലും കടലില്‍ ജീവഹാനി സംഭവിക്കുന്നവരെ തിരിഞ്ഞുനോക്കാന്‍പോലും പലപ്പോഴും ഇവര്‍ തയാറാകാറില്ല. എട്ടുലക്ഷം ടണ്‍ മത്സ്യോല്‍പാദനശേഷിയുമായി രാജ്യത്തി​െൻറ 40 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. സമുദ്രോല്‍പന്ന കയറ്റുമതിയില്‍നിന്ന് 1000 കോടി വിദേശനാണ്യം വരെ കേരളം നേടാറുണ്ട്. ഇത് രാജ്യത്തി​െൻറ 20 ശതമാനമാണ്. കേരളത്തില്‍ 15 ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖല തൊഴില്‍ നല്‍കുന്നുണ്ട്. മത്സ്യമേഖലയെ നേരിട്ട് ആശ്രയിക്കുന്ന പത്തു ലക്ഷത്തില്‍ രണ്ടു ലക്ഷം പേര്‍ ദൈനംദിന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരാണ്. ഇവര്‍ക്കുപോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിനുള്ളത്. ഇവിടെയാണ് കേന്ദ്രത്തില്‍ സ്വതന്ത്രമായി ഫിഷറീസ് മന്ത്രാലയം വേണമെന്ന അവശ്യം വര്‍ഷങ്ങളായി ഉയരുന്നത്. നിവലില്‍ കേന്ദ്രത്തില്‍ കൃഷി മന്ത്രാലയത്തി​െൻറ പരിധിയിലാണ് ഫിഷറീസ്.
Show Full Article
TAGS:LOCAL NEWS 
Next Story