Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമാശ്വാസം ^2017...

'സമാശ്വാസം ^2017' രണ്ടാംഘട്ടം

text_fields
bookmark_border
'സമാശ്വാസം -2017' രണ്ടാംഘട്ടം പുനലൂര്‍: കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന 'സമാശ്വാസം- 2017' പരാതി പരിഹാര അദാലത്തി​െൻറ രണ്ടാം ഘട്ടം ജനുവരി 20ന് പുനലൂരില്‍ നടക്കും. ഇതിന് മുന്നോടിയായ ആലോചനയോഗം 16 ന് രാവിലെ 11 ന് താലൂക്ക് ഓഫിസില്‍ നടക്കും. കൊല്ലം സബ് കലക്ടര്‍ അധ്യക്ഷത വഹിക്കും. താലൂക്ക് തല വകുപ്പ് മേധാവികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസിൽദാര്‍ അറിയിച്ചു. ഹജ്ജ് അപേക്ഷ പൂരിപ്പിക്കല്‍ സഹായക്യാമ്പ് പത്തനാപുരം: മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഹജ്ജ് അപേക്ഷ പൂരിപ്പിക്കല്‍ സഹായക്യാമ്പ് നടക്കും. പത്തനാപുരം വ്യാപാരഭവനില്‍ ഉച്ചക്ക് രണ്ട് മുതലാണ് ക്യാമ്പ്. ഹജ്ജ് സംസ്ഥാന ട്രെയിനി കണ്ണനല്ലൂര്‍ സമദ് നേതൃത്വം നല്‍കും. അപേക്ഷകര്‍ പാസ്പോര്‍ട്ട്, ചെക്ക് ലീഫ്, പാസ്ബുക്ക്, കളര്‍ ഫോട്ടോ, രക്തഗ്രൂപ് രേഖ എന്നിവയുമായി പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story