Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിസാൻ പാർലമെൻറ്​...

കിസാൻ പാർലമെൻറ്​ ബില്ലുകളിൽ ഡിസംബർ 19ന്​ തിരുവനന്തപുരത്ത് തെളിവെടുപ്പ്​

text_fields
bookmark_border
*184 കർഷക സംഘടനകളാണ് ഡൽഹിയിൽ കിസാൻ പാർലമ​െൻറ് ചേർന്നത് തിരുവനന്തപുരം: കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി ഡൽഹിയിൽ ചേർന്ന കിസാൻ പാർലമ​െൻറ് തയാറാക്കിയ രണ്ട് ബില്ലുകളിൽ ഡിസംബർ 19ന് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുകയും ചെയ്യുന്നതടക്കം നിരവധി നിർദേശങ്ങൾ ബില്ലിലുണ്ട്. പാർലമ​െൻറി​െൻറ നടപ്പ് സമ്മേളനത്തിൽ സ്വകാര്യ ബില്ലായി ഇത് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് സംയുക്ത കർഷകസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കർഷകപ്രശ്നങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് 184 കർഷക സംഘടനകൾ പ്രതീകാത്മകമായി കിസാൻ പാർലമ​െൻറ് ചേരുകയും കരട് ബിൽ തയാറാക്കുകയും ചെയ്തത്. ഇതിനായി കർഷക നേതാക്കളിൽനിന്ന് ഹസൻ മുല്ലയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സെലക്റ്റ് കമ്മിറ്റി എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇതി​െൻറ ഭാഗമായാണ് 19ന് തിരുവനന്തപുരത്ത് എത്തുന്നത്. സഹകരണ സംഘങ്ങളിൽ നിന്നെടുത്ത വായ്പ എഴുതിത്തള്ളാൻ ആവശ്യമായ പണം കേന്ദ്രം നൽകണമെന്നും വ്യവസ്ഥാപിതമല്ലാത്ത ധനസ്ഥാപനങ്ങളിൽ നിെന്നടുത്ത കടങ്ങളും എഴുതിത്തള്ളണമെന്നും താങ്ങുവില ഉറപ്പാക്കി കാർഷികവൃത്തി ലാഭകരമാക്കണമെന്നും ബിൽ നിർദേശിക്കുന്നു. സമിതിക്ക് മുമ്പാകെ ബന്ധപ്പെട്ടവർ നിർദേശങ്ങൾ സമർപ്പിക്കണം. www.aikscc.orgൽ ബില്ല് ലഭ്യമാണ്. കൺവീനർ, സംയുക്ത കർഷക സമിതി, എ.പി. വർക്കി സ്മാരക മന്ദിരം, എ.െക.ജി സ​െൻററിന് എതിർവശം, തിരുവനന്തപുരം വിലാസത്തിലും keralakarshakasangam@gmail.com ഇ-മെയിലിലും നിർദേശം സമർപ്പിക്കാം. വാർത്തസമ്മേളനത്തിൽ നേതാക്കളായ കെ.വി. രാമകൃഷ്ണൻ, സത്യൻ മൊകേരി, കോലിയക്കോട് കൃഷ്ണൻ നായർ, എം.െക. ദിലീപ് തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story