Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഹ്​റൈൻ സോപാനം...

ബഹ്​റൈൻ സോപാനം വാദ്യകലാസംഘത്തി​െൻറ മേളാർച്ചന നാളെ മുതൽ

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസിമലയാളികളുടെ കലാകൂട്ടായ്മയായ ബഹ്റൈൻ സോപാനം വാദ്യകലാകാരന്മാർ 'ഭാരതമേള പരിക്രമം മേളാർച്ചനയാത്ര' എന്ന പേരിൽ കന്യാകുമാരി മുതൽ ഗുരുവായൂർവരെ 18 ക്ഷേത്രങ്ങളിൽ ചെണ്ടമേളം അവതരിപ്പിക്കും. ഡിസംബർ 16 മുതൽ 21 വരെ നടക്കുന്ന പരിപാടി കന്യാകുമാരി ക്ഷേത്രത്തിൽ രാവിലെ ഏഴിന് തുടക്കം കുറിക്കുമെന്ന് ബഹ്റൈൻ സോപാനം വാദ്യകലാസംഘം അധ്യക്ഷൻ സന്തോഷ് കൈലാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തി‍​െൻറ പാരമ്പര്യകലകളായ ചെണ്ടമേളം, തായമ്പക, തിമില, പഞ്ചവാദ്യം, ഇടക്ക, സോപാനസംഗീതം, കൊമ്പ്, കുറുങ്കുഴൽ തുടങ്ങിയവയാണ് സോപാനത്തിലെ കലാഭ്യാസങ്ങൾ. 17ന് ആറ്റുകാലിലും 18ന് കൊട്ടാക്കര ഗണപതിക്ഷേത്രത്തിലും 19ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലും 20ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലും 21ന് ഗുരുവായൂരിലും പരിപാടികൾ അവതരിപ്പിക്കും. സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ 'തൗര്യത്രികം' പുരസ്കാരം മദ്ദള വിദ്വാൻ സദനം രാമചന്ദ്രൻ നായർക്ക് സമാപനചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. കാഥികന്‍ നിരണം രാജ‍​െൻറ 22 മണിക്കൂർ കഥാപ്രസംഗം 23ന് തിരുവനന്തപുരം: ഹരിതോത്സവം ചെറായി ഫെസ്റ്റിനോടനുബന്ധിച്ച് കാഥികന്‍ നിരണം രാജന്‍ യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന് കീഴില്‍ ഏഷ്യന്‍ റെക്കോഡിന് 22 മണിക്കൂര്‍ തുടര്‍ച്ചയായി വിഷ്യല്‍ കഥാപ്രസംഗം അവതരിപ്പിക്കും. ഡിസംബര്‍ 23ന് വൈകുന്നേരം ഏഴു മുതല്‍ കഥാപ്രസംഗം ആരംഭിക്കുമെന്ന് നിരണം രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോകസമാധാനം, പരിസ്ഥിതി മലിനീകരണം, രാജ്യസ്‌നേഹം, ചിട്ടയായ ജീവിതം, സ്വഭാവശുദ്ധി, സമയത്തി​െൻറ മൂല്യം, അമിതമദ്യപാനം, വായനശീലം എന്നീ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുന്ന നാല് കഥാപ്രസംഗങ്ങളാണ് അവതരിപ്പിക്കുന്നത്. ഫ്രയിംസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും എറണാകുളം പള്ളിക്കല്‍ പഞ്ചായത്തുമാണ് പരിപാടിയുടെ സംഘാടകര്‍.
Show Full Article
TAGS:LOCAL NEWS 
Next Story