Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിവഗിരി തീർഥാടനം: ...

ശിവഗിരി തീർഥാടനം: രണ്ടാം അവലോകന യോഗം ചേർന്നു

text_fields
bookmark_border
വർക്കല: ശിവഗിരി തീർഥാടനത്തി​െൻറ മുന്നൊരുക്കം വിലയിരുത്താനായി കലക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ അവലോകന യോഗം ശിവഗിരി മഠത്തിൽ ചേർന്നു. തീർഥാടനത്തിന് വേണ്ടുന്ന ഒരുക്കമെല്ലാം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. 12 വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ള കിയോസ്കുകൾ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി 100 അധിക സർവിസുകൾ നടത്തുമെന്നും യോഗത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് പൂർണ സജ്ജമായ ആംബുലൻസ് സംവിധാനമുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. ടി.എസ് കനാൽ ശുദ്ധീകരണമാരംഭിച്ചു. 15 ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം അിഗ്നിശമനസേനാ വിഭാഗം ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും യോഗത്തെ അറിയിച്ചു. ഈ തീർഥാടനകാലം പൂർണമായും ഗ്രീൻ േപ്രാട്ടോക്കോൾ ആയിരിക്കുമെന്നും കലക്ടർ അറിയിച്ചു. അതി​െൻറ ഭാഗമായി മഠത്തിലും പരിസരപ്രദേശങ്ങളിലും ഫ്ലക്സ് ബോർഡുകൾ നിരോധിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പുറമേ 200 എൻ.എസ്.എസ് വളൻറിയർമാരുടെ സേവനംകൂടി ഉപയോഗപ്പെടുത്തും. ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കുന്നതിനായി 150 വളൻറിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. തീർഥാടന കാലയളവിൽ ശിവഗിരി മഠത്തിലും പരിസര പ്രദേശങ്ങളിലും എക്സൈസ് ഉദ്യോഗസ്ഥർ കർശനമായ പരിശോധന നടത്തും. നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ആവശ്യമുള്ളത്ര താൽക്കാലിക ശൗചാലയങ്ങളും ഏർപ്പാടാക്കും. വർക്കല നഗരസഭ പരിധിയിൽവരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചിട്ടുണ്ട്. പൂർണസമയം വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ടുന്ന നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന ജോയൻറ് സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രസ്റ്റ് അംഗം സ്വാമി വിഖ്യാതാനന്ദ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്യാസിമാർ എന്നിവർ സംബന്ധിച്ചു. അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: എസ്.ആർ.സി കമ്യൂണിറ്റി കോളജ് 2018 ജനുവരി ആരംഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, ലേണിങ് ഡിസെബിലിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കൗൺസലിങ് സൈക്കോളജി, ലൈഫ്സ്കിൽ എജുക്കേഷൻ, അക്യുപ്രഷർ ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ക്ലാസിക്കൽ കമേഴ്സ്യൽ ആർട്സ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി.ടി.പി, വേഡ് േപ്രാസസിങ് തുടങ്ങിയ കോഴ്സുകളാണ് നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് പഠന കാലയളവ്. േപ്രാസ്പെക്ടസ് എസ്.ആർ.സി ഓഫിസിൽനിന്ന് 200 രൂപക്ക് ലഭിക്കും. തപാൽ മുഖേന ആവശ്യമുള്ളവർ 250 രൂപയുടെ ഡി.ഡി എസ്.ആർ.സി ഡയറക്ടറുടെ പേരിൽ എടുത്ത് ജനുവരി 10ന് മുമ്പ് അയക്കണം. 18 വയസ്സിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക് wwws.rc.kerala.gov.in / wwws.rccc.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471 2325101, 2326101. ഫോൺ: 0471 2325101, 2326101.
Show Full Article
TAGS:LOCAL NEWS 
Next Story