Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംഘട്ടനം വാർത്ത...

സംഘട്ടനം വാർത്ത അവാസ്​തവം: ഡി.സി.സി

text_fields
bookmark_border
തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിനുശേഷം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് തല്ലുണ്ടാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ൈകയാങ്കളിയിൽ കലാശിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സമാപന സമ്മേളനത്തി​െൻറ ശോഭകെടുത്താൻ ഇടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.സി.സി ഭാരവാഹിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ സംഘടനാപരമായ നടപടി ഉണ്ടാകുമെന്നും സനൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story