Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളനാട് സർവിസ് സഹകരണ ...

വെള്ളനാട് സർവിസ് സഹകരണ ബാങ്കി​െൻറ പ്രവർത്തനം അവതാളത്തിൽ

text_fields
bookmark_border
ആര്യനാട്: . 2013 മുതൽ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലാണ് ബാങ്കി​െൻറ പ്രവർത്തനം. ഇതിനു ശേഷം ഒരു തവണമാത്രമാണ് വാർഷിക പൊതുയോഗം കൂടിയത്. അഡ്‍മിനിസ്ട്രേറ്റർ ഭരണത്തിൽ ബജറ്റ് അവതരണവും നടന്നിട്ടില്ല. പൊതുയോഗം കൂടാത്തതിനെ തുടർന്ന് സഹകരണ നിയമം അനുസരിച്ചുള്ള ബാങ്കി​െൻറ ബൈലഭേദഗതിയും ഉണ്ടായിട്ടില്ല. ഒരു വർഷമായി ബാങ്ക് അഡ്‌മിനിസ്ട്രേറ്ററായിരുന്ന വി.എസ്. വൈശാഖിനെ വെള്ളിയാഴ്ച സ്ഥലംമാറ്റിയതോടെയാണ് ബാങ്ക് പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലായത്. വാർഷിക പൊതുയോഗം വിളിച്ചുചേർക്കാത്ത ഭരണസമിതിക്കെതിരെ നടപടിയെടുക്കേണ്ട വകുപ്പ് മേലധികാരികളുടെ നിയന്ത്രണത്തിലാണ് ബാങ്കി​െൻറ ഭരണം. എന്നിട്ടും അംഗങ്ങളെ പങ്കെടുപ്പിച്ച് യഥാസമയം വാർഷിക പൊതുയോഗം വിളിച്ചുചേർക്കാത്തത് അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്. വാർഷിക പൊതുയോഗം വിളിച്ചു ചേർക്കാത്ത ഭരണസമിതിയെ പിരിച്ചുവിടാനുള്ള അധികാരംവരെ അധികൃതർക്കുണ്ട്. ബാങ്കി​െൻറ ദൈനംദിന പ്രവർത്തനങ്ങൾ മാത്രമാണ് അഡ്‌മിനിസ്ട്രേറ്ററുടെ ഭരണത്തിൽ നടക്കുന്നത്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയില്ല. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ഞായറാഴ്ച വാർഷിക പൊതുയോഗം വിളിച്ചുചേർത്തെങ്കിലും ചില സാങ്കേതിക കാരണത്താൽ മാറ്റിവെച്ചു. രാഷ്ട്രീയ ഇടപെടലും സംഘർഷ സാധ്യതയുമാണ്‌ സംഭവത്തിന് പിന്നിലെന്നാണ്‌ ആക്ഷേപം. ബാങ്കി​െൻറ ഉന്നമനത്തിനായി അടിയന്തരമായി വാർഷിക പൊതുയോഗം വിളിച്ചുചേർക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശി, സത്യനേശൻ, വെള്ളനാട് ശൈലേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story