Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി ഭരണം: ഇന്ത്യ...

ബി.ജെ.പി ഭരണം: ഇന്ത്യ വിറങ്ങലിച്ചു നിൽക്കുകയാണെന്ന് മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
ആറ്റിങ്ങല്‍: ബി.ജെ.പി, ആർ.എസ്.എസ് ഭരണംമൂലം ഇന്ത്യ വിറങ്ങലിച്ചു നിൽക്കുകയാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സമ്മേളനം മംഗലപുരം എം.എസ്.ആർ ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജെ. വേണുഗോപാലൻ നായർ രാഷ്ട്രീയറിപ്പോർട്ടും മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ വെട്ടുകാട്, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ മനോജ് ബി. ഇടമന, പള്ളിച്ചൽ വിജയൻ എന്നിവർ സംസാരിച്ചു. കോരാണി വിജു, ഗംഗ അനി, എം. അനിൽ, എൻ. അനസ് എന്നിവരാണ് പ്രിസീഡിയം നിയന്ത്രിച്ചത്. സ്വാഗതസംഘം ജനറൽ കൺവീനർ തോന്നയ്ക്കൽ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. തിനവിള സുർജിത് അനുശോചനപ്രമേയവും എ. അൻവർഷ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എൽ. സ്കന്ദകുമാർ കൺവീനറായ പ്രമേയ കമ്മിറ്റിയെയും ഡി. അനിൽകുമാർ കൺവീനറായ മിനിട്സ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story