Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെസിലെ ഭക്ഷണം;...

മെസിലെ ഭക്ഷണം; വിദ്യാർഥി പ്രതിഷേധം ശക്തം

text_fields
bookmark_border
മുന്നറിയിപ്പില്ലാതെ കാമ്പസിന് അവധി നൽകി പെരുവഴിയിലായ വിദ്യാർഥിനികൾ ഹോസ്റ്റൽ പൂട്ടാൻ അനുവദിച്ചില്ല കഴക്കൂട്ടം: മെസിൽ കേടായതും പുഴുവുള്ളതുമായ ഭക്ഷണം വിതരണം ചെയ്ത കാര്യവട്ടം കാമ്പസിൽ വിദ്യാർഥി സമരം ശക്തം. ഇതേ തുടർന്ന് മുന്നറിയിപ്പില്ലാതെ കാമ്പസിന് ഒരാഴ്ചത്തെ അവധി നൽകി. അധികൃതർ പെൺകുട്ടികളടക്കമുള്ള നൂറോളം വിദ്യാർഥികളെ തെരുവിലിറക്കി. വിദേശികളും-ഇതര സംസ്ഥാനക്കാരും ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് കാമ്പസ് ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. കണ്ണൂർ, കാസർകോട്, ജില്ലകളിലുള്ള വിദ്യാർഥിനികളും കാമ്പസിലും ഹോസ്റ്റലിലും കഴിയുന്നുണ്ട്. എന്നാൽ, ഇവരടക്കമുള്ളവർ വെള്ളിയാഴ്ച വൈകീട്ട് നാേലാടെ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. ഇതിനെതിരായാണ് വെള്ളിയാഴ്ച സമരം നടത്തിയത്. ഗവേഷക വിദ്യാർഥികളെയാണ് അധികൃതരുടെ നടപടി ഏറ്റവും അധികം ബാധിച്ചത്. പ്രത്യക്ഷത്തിൽ 22 വരെയാണ് അവധി നൽകിയിരിക്കുന്നതെങ്കിലും ക്രിസ്മസ് അവധി കൂടി കണക്കാക്കിയാൽ ജനുവരിയിലെ ക്ലാസുകൾ പുനരാരംഭിക്കുകയുള്ളൂ. 23ന് ക്രിസ്മസ് അവധി ഗേവഷണത്തെ സാരമായി ബാധിക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികളും താമസിക്കുന്നുണ്ടത്രെ. സാധാരണ പത്രക്കുറിപ്പ് നൽകിയശേഷമാണ് അവധി നൽകുന്നത്. എന്നാൽ, അതിന് വിപരീതമായി ഡിപ്പാർട്മ​െൻറ് ഹെഡുമാരെ വിളിച്ചുവരുത്തി അവധി പ്രഖ്യാപിക്കുകയായിരുന്നു. വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച കോളജ് ഉപരോധിച്ച വിദ്യാർഥിനികൾ പാളയത്തും സമരം നടത്തിയിരുന്നു. വ്യാഴാഴ്ച അധികൃതർ നൽകിയ ഉറപ്പി​െൻറ വിപരീദമാണ് വെള്ളിയാഴ്ച ഉണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നു. അറിയിപ്പ് അവഗണിച്ച് വെള്ളിയാഴ്ച രാത്രിയും വിദ്യാർഥിനികൾ ഹോസ്റ്റലിൽ എത്തുന്നുണ്ട്. ഹോസ്റ്റൽ പൂട്ടാൻ അധികൃതർ എത്തിയാൽ ചെറുക്കുമെന്ന് വിദ്യാർഥിനികൾ പറഞ്ഞു. താങ്കൾക്ക് വേണ്ട സമയം പോലും അധികൃതർ നൽകാത്തതിനെതിരെയാണ് ഹോസ്റ്റൽ ഒഴിയാതെ ഇവർ പ്രതിഷേധിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story