Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴുക്കുചാലിൽ കക്കൂസ്...

അഴുക്കുചാലിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി

text_fields
bookmark_border
പൂവാർ: അഴുക്കുചാലിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതായുള്ള പരാതിയെതുടർന്ന് പരിശോധനക്കെത്തിയ പഞ്ചായത്തിലെയും പൊതുമരാമത്ത് വകുപ്പിലെയും ജീവനക്കാരെ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇതിനെതുടർന്ന് ശനിയാഴ്ച അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചു. പൂവാർ ജങ്ഷന് സമീപത്തെ കെട്ടിടത്തിനെതിരെയാണ് പരാതി. കെട്ടിടത്തിലെ കക്കൂസ് മാലിന്യം പ്രദേശത്തെ പ്രധാന അഴുക്കുചാലിൽ ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. മനുഷ്യമാലിന്യം അഴുക്കുചാലിൽ നിറയുന്നതിനാൽ പ്രദേശത്താകെ ദുർഗന്ധമാണ്. ഇത് കച്ചവടക്കാർക്കും നാട്ടുകാർക്കും ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മഴ പെയ്യുമ്പോൾ മാലിന്യം പൊതുനിരത്തിൽ നിറയുന്നതും പതിവാണ്. പരാതിയെതുടർന്ന് പഞ്ചായത്ത് കെട്ടിടം ഉടമക്ക് നോട്ടീസ് നൽകിയെങ്കിലും ഉടമ പരാതി നിഷേധിച്ചതിനെതുടർന്നായിരുന്നു പരിശോധന. പരിശോധന തടഞ്ഞതിനാൽ അടുത്ത നടപടിയെക്കുറിച്ച് ആലോചിക്കാനായിരുന്നു പഞ്ചായത്ത് കമ്മിറ്റി വിളിച്ചത്. സംഭവത്തെതുടർന്ന് പൂവാറിലെ മറ്റ് അഴുക്കുചാലുകളിലും കക്കൂസ് മാലിന്യം ഒഴുക്കുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കുമെന്ന് പഞ്ചായത്ത് അംഗം അലി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story