Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരഭിസംഗമം മേള

സുരഭിസംഗമം മേള ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിവരുന്ന പ്രത്യേക കന്നുകുട്ടി പരിപാലനപദ്ധതി- 'സുരഭിസംഗമം' ജില്ലതല ഉദ്ഘാടനം ഈമാസം 18ന് നടക്കും. രാവിലെ 10ന് കന്യാകുളങ്ങര ഗാലക്സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജു നിർവഹിക്കും. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നാലുദശാബ്ദത്തിലേറെയായി നടപ്പാക്കിവരുന്ന ഈ പദ്ധതി സംസ്ഥാനത്തെ പാലുൽപാദന വർധനവിൽ നിർണായക പങ്കുവഹിക്കുന്നു. ഇവിടെ ജനിക്കുന്ന സങ്കരയിനം പശുക്കളെ ഉൽപാദനക്ഷമതയുള്ള പശുക്കളാക്കി മാറ്റാൻ ഉതകുന്ന രീതിയിൽ 4.6 മാസം മുതൽ 32 മാസം പ്രായം വരെ സബ്സിഡി നിരക്കിൽ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റയും ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചും സംസ്ഥാനാവിഷ്കൃത പദ്ധതികളിലുമായി ഈ വർഷം 5000ൽ പരം പശുക്കുട്ടികളെ ജില്ലയിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story