Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​ ഫോഗിങ്...

മാസ്​ ഫോഗിങ് സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിൽ കൊതുകുജന്യ രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി മാസ്ഫോഗിങ് സംഘടിപ്പിച്ചു. നന്ദൻകോട് ഹെൽത്ത് ഇൻസ്പെക്ടർ പരിധിയിവരുന്ന കുറവൻകോണം വിക്രമപുരം ക്ലിഫ്ഹൗസ്, നന്തൻകോട് ബയിൻസ് കോമ്പൗണ്ട്, ഗോകുൽ നഗർ, നേതാജി ബോസ്റോഡ്, യുവധാര ഗാർഡൻ, മാമീസ്കോളനി, ബെൻഹെവൻ ഗാർഡൻ, പണ്ഡിറ്റ്കോളനി, ശ്രീവിലാസം ലെയിൻ എന്നിവിടങ്ങളിലും മെഡിക്കൽ കോളജ് ഹെൽത്ത് ഇൻസ്പെക്ടർ പരിധിയിൽ വരുന്ന പ്രദേശങ്ങളായ കണ്ണമ്മൂല, പട്ടം, മെഡിക്കൽ കോളജ് വാർഡുകളിലെ വിവിധ പ്രദേശങ്ങളിലും ഫോഗിങ് സംഘടിപ്പിച്ചു. മെഡിക്കൽ കോളജിലെ ഫോഗിങ് പ്രവർത്തനത്തിൽ നഗരസഭ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ പങ്കെടുത്തു. കൂത്താടി നശീകരണ പ്രവർത്തനങ്ങളായി സ്േപ്രയിങ്ങും ഉറവിട നശീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക്ജന്യ രോഗപ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി നഗരവാസികൾ, കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാനും മേയറും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story