Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോഴിക്കോട് ബൈപാസ്​...

കോഴിക്കോട് ബൈപാസ്​ നിർമാണ പ്രവൃത്തിക്ക്​​​ കേന്ദ്രാനുമതി

text_fields
bookmark_border
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തി​െൻറ ഭാഗമായ കോഴിക്കോട് ബൈപാസ് റോഡി​െൻറ പ്രവൃത്തിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തി​െൻറ അനുമതി. വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.4 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയുടെ പ്രവൃത്തിക്ക് 1424.77 കോടിയാണ് അടങ്കൽ തുക. പ്രവൃത്തി ജനുവരിയിൽ തുടങ്ങുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. നാലു വലിയ പാലങ്ങൾ, ഒരു ചെറിയ പാലം, ഏഴ് മേൽപാലങ്ങൾ, വാഹനങ്ങൾക്കായി രണ്ട് അടിപ്പാതകൾ, കാൽനടക്കായി 16 അടിപ്പാതകൾ, 103 കലുങ്കുകൾ, 26 ജങ്ഷനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ബൈപാസ്. ആകെ ആവശ്യമായ 127.80 ഹെക്ടർ ഭൂമിയിൽ 125.94യും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന 1.86 ഹെക്ടർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്. പ്രവൃത്തിയോടൊപ്പം ഭൂമി ഏറ്റെടുക്കൽ നടപടിയും പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇൗമാസത്തോടെ ടെൻഡർ നടപടിയും പൂർത്തീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലാവർധന റാവു ഡിസംബർ നാല്, അഞ്ച് തീയതികളിൽ ഡൽഹിയിൽ ഉപരിതല ഗതാഗതവകുപ്പ് സെക്രട്ടറിയുമായും ദേശീയപാത അതോറിറ്റി ചെയർമാനുമായും ചർച്ച നടത്തിയതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. തലശ്ശേരി--മാഹി ബൈപാസി​െൻറയും കരാറായി. നിർമാണ ഉദ്ഘാടനം ഉടൻ നടത്തും. വെങ്ങളം മുതൽ കുറ്റിപ്പുറം വരെയും ടെൻഡർ നടപടിയിലേക്ക് പോകാനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story