Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരാർ തൊഴിലാളികള്‍...

കരാർ തൊഴിലാളികള്‍ ജോലിക്ക് കയറാതെ പ്രതിഷേധിച്ചു

text_fields
bookmark_border
ആറ്റിങ്ങല്‍: ശമ്പളം കിട്ടാന്‍ വൈകുന്നുവെന്നാരോപിച്ച് ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികള്‍ വെള്ളിയാഴ്ച ജോലിക്ക് കയറാതെ പ്രതിഷേധിച്ചു. ആറ്റിങ്ങല്‍ ഡിവിഷനിലെ കരാര്‍ തൊഴിലാളികളാണ് പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും വെള്ളിയാഴ്ചതന്നെ ശമ്പളം ലഭിക്കുമെന്ന് ഉന്നതാധികൃതര്‍ ഉച്ചയോടെ ഉറപ്പുനൽകി. തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. 40 കരാര്‍ തൊഴിലാളികളാണ് ആറ്റിങ്ങല്‍ ഡിവിഷനിൽ ജോലി ചെയ്യുന്നത്. കേബിളുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതുള്‍പ്പെടെ ജോലികള്‍ക്കാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. ദിവസം 350 രൂപയാണ് പ്രതിഫലം. എല്ലാ മാസവും ഏഴാം തീയതി ശമ്പളം നൽകുമെന്നാണ് കരാര്‍വ്യവസ്ഥ. എന്നാല്‍, ഏതാനും മാസങ്ങളായി ശമ്പളം ലഭിക്കുന്നത് പത്തുദിവസം വരെ വൈകിയാണെന്നാണ് ആരോപണം. ബില്ലുകളും ഹാജർ രേഖകളും സംബന്ധിച്ച ഫയലുകള്‍ നീങ്ങുന്നതിലുണ്ടാകുന്ന കാലതാമസമാണ് ശമ്പളം കിട്ടാന്‍ വൈകിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. കരാറെടുത്തിട്ടുള്ളവരാണ് തൊഴിലാളികളുടെ ശമ്പളം നൽകുന്നതെന്ന് ആറ്റിങ്ങല്‍ എസ്.ഡി.ഇ സ്‌നേഹ പറഞ്ഞു. ബി.എസ്.എന്‍.എല്‍ ഫണ്ട് ലഭിക്കാന്‍ വൈകിയതിനാലാണ് ശമ്പളവിതരണം വൈകിയതെന്നാണ് കരാറെടുത്തയാള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച് ഓഫിസില്‍നിന്ന് വീഴ്ചകളൊന്നുമുണ്ടായിട്ടില്ല. വെള്ളിയാഴ്ചതന്നെ എല്ലാവര്‍ക്കും ശമ്പളം അക്കൗണ്ടില്‍ ലഭ്യമായതായി അറിയാന്‍ കഴിഞ്ഞുവെന്നും എസ്.ഡി.ഇ അറിയിച്ചു. Photo- ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികള്‍ വെള്ളിയാഴ്ച ജോലിക്ക് കയറാതെ പ്രതിഷേധിച്ചപ്പോള്‍
Show Full Article
TAGS:LOCAL NEWS 
Next Story