Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡാറ്റാ സെൻറര്‍ വീണ്ടും ...

ഡാറ്റാ സെൻറര്‍ വീണ്ടും സ്വകാര്യ ഏജന്‍സിക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം ^ചെന്നിത്തല

text_fields
bookmark_border
ഡാറ്റാ സ​െൻറര്‍ വീണ്ടും സ്വകാര്യ ഏജന്‍സിക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം -ചെന്നിത്തല *കെല്‍ട്രോണിനെ മാറ്റി ഡാറ്റാ സ​െൻറർ സിഫി എന്ന സ്വകാര്യ കമ്പനിയെ ഏൽപിക്കാനാണ് നീക്കം തിരുവനന്തപുരം: സര്‍ക്കാറി​െൻറ ഡാറ്റാ സ​െൻറര്‍ നടത്തിപ്പ് കെല്‍ട്രോണില്‍നിന്ന് മാറ്റി വീണ്ടും സ്വകാര്യ കമ്പനിയെ ഏൽപിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കെല്‍ട്രോണ്‍ നല്ല രീതിയില്‍ നടത്തിവരുന്ന ഡാറ്റാ സ​െൻറർ സിഫി എന്ന സ്വകാര്യ കമ്പനിയെ ഏൽപിക്കാനാണ് നീക്കം. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡാറ്റാ സ​െൻറര്‍ റിലയന്‍സിനെ ഏൽപിച്ചത് വന്‍വിവാദമായിരുന്നു. തുടർന്ന്, യു.ഡി.എഫ് സര്‍ക്കാറാണ് 2012ല്‍ സ​െൻററി​െൻറ നടത്തിപ്പ് റിലയന്‍സില്‍നിന്ന് മാറ്റി കെല്‍ട്രോണിനെ ഏൽപിച്ചത്. ഇത് മാറ്റി വീണ്ടും മറ്റൊരു സ്വകാര്യ കമ്പനിയെ ഏൽപിക്കാനാണ് ഇപ്പോൾ നീക്കം. കെല്‍ട്രോണിനെ ടെൻഡറില്‍ അയോഗ്യത കൽപിച്ച് പുറത്താക്കിയ ശേഷമാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. അത്യാവശ്യമില്ലാത്ത ഒരു നിബന്ധന ടെൻഡര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയാണ് കെല്‍ട്രോണിനെ അയോഗ്യരാക്കിയത്. പൊതുമേഖലയെ കരകയറ്റാന്‍ അവതരിച്ചവരാണെന്ന് വിളിച്ചുകൂവുന്ന ഇടതുപക്ഷമാണ് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സ​െൻററിനെ പൊതു മേഖലയില്‍നിന്ന് മാറ്റി സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത്. സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story