Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെക്കൻസ്​റ്റാർ മാധ്യമ...

തെക്കൻസ്​റ്റാർ മാധ്യമ പ്രതിഭ പുരസ്​കാരം ബിജു ചന്ദ്രശേഖറിന്​

text_fields
bookmark_border
തെക്കൻസ്റ്റാർ മാധ്യമ പ്രതിഭ പുരസ്കാരം ബിജു ചന്ദ്രശേഖറിന് തിരുവനന്തപുരം: ആനുകാലിക പ്രസിദ്ധീകരണമായ തെക്കന്‍സ്റ്റാര്‍ മാസികയുടെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രീയ- ദൃശ്യമാധ്യമ- -ചലച്ചിത്ര- -ടി.വി -സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ മാധ്യമ പ്രതിഭ പുരസ്കാരത്തിന് 'മാധ്യമം' തിരുവനന്തപുരം യൂനിറ്റിലെ ചീഫ് റിപ്പോർട്ടർ ബിജു ചന്ദ്രശേഖർ അർഹനായി. രാഷ്ട്രീയ കര്‍മമുഖ്യ പുരസ്‌കാരത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും രാഷ്ട്രീയ ജനസേവ പുരസ്‌കാരത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനും രാഷ്ട്രീയ ജനസേവാ പുരസ്‌കാരത്തിന് കെ. മുരളീധരന്‍ എം.എൽ.എയും അർഹരായി. ദി വുമന്‍ ഓഫ് വിഷന്‍ പുരസ്‌കാരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും നൽകും. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം ശ്രീലേഖാ നമ്പൂതിരിക്കും സാഹിത്യപ്രതിഭ പുരസ്‌കാരം ജോർജ് ഓണക്കൂറിനും സംഗീത പ്രതിഭ പുരസ്‌കാരം പണ്ഡിറ്റ് രമേശ് നാരായണനും നാടകാചാര്യ പ്രതിഭ പുരസ്‌കാരം വേട്ടക്കുളം ശിവാനന്ദനും നൽകും. ഡിസംബര്‍ 20 ന് വൈകുന്നേരം കോ-ബാങ്ക് ടവറിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും. വാർത്തസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത്, ജൂറി അംഗം കൊല്ലം തുളസി, തെക്കന്‍ സ്റ്റാർ ബ്യൂറോ ചീഫ് എസ്. ബാദുഷ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story