Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായന വ്യാഖ്യാനവും...

വായന വ്യാഖ്യാനവും സംസ്​കാരവും ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ട് പ്രഭാഷണം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ വായന വ്യാഖ്യാനവും സംസ്കാരവും എന്ന വിഷയത്തിൽ ഹൈദരാബാദ് വിദേശഭാഷാ പഠനവിഭാഗത്തിലെ പ്രഫ. ടി.ടി. ശ്രീകുമാർ സംസാരിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പലത്തിൽ നടന്ന പ്രഭാഷണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. പ്രഥമ വൈലോപ്പിള്ളി പുരസ്കാരം നേടിയ സുമേഷ് കൃഷ്ണനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു. സുമേഷ് കൃഷ്ണൻ വൈലോപ്പിള്ളി കവിതാലാപനം നടത്തി. റിസർച്ച് ഓഫിസർ ഡോ. എം.പി. രാധാമണി, കവി ഡോ. ബിജു ബാലകഷ്ണൻ, സബ് എഡിറ്റർ അശ്വിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story