Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്വയിലോൺ ആർട്ട്​...

ക്വയിലോൺ ആർട്ട്​ ആൻഡ്​ ഹെറിറ്റേജ്​ സൊസൈറ്റി ഉദ്​ഘാടനം

text_fields
bookmark_border
കൊല്ലം: കൊല്ലത്തെ കലാ സംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിക്കുന്ന 'ക്വയിലോൺ ആർട്ട് ആൻഡ് ഹെറിറ്റേജ് സൊസൈറ്റി'യുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് സൊസൈറ്റി ചെയർമാൻ എം. മുകേഷ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30ന് ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപനം നടക്കുന്ന സമ്മേളനത്തിൽ ഗവ.പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ഉദ്ഘാടനം ചെയ്യും. വെബ്സൈറ്റ് ഉദ്ഘാടനം മേയർ വി. രാജേന്ദ്രബാബു നിർവഹിക്കും. സബ് കലക്ടർ ഡോ.എസ്. ചിത്ര ലോഗോ പ്രകാശനം ചെയ്യും. തരുൺദാസ് ബാവുളും സംഘവും അവതരിപ്പിക്കുന്ന ബാവുൾ നൃത്ത കാവ്യസംഗീത പരിപാടി അരങ്ങേറും. വാർത്തസമ്മേളനത്തിൽ എക്സ് ഏണസ്റ്റ്, എൻ. ജയചന്ദ്രൻ, ഷെൻലെ, ആശ്രാമം ഭാസി, ജയപ്രകാശ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story