Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാലൂക്ക് സർവേ...

താലൂക്ക് സർവേ ഒാഫിസുകളിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
കൊല്ലം: ജില്ലയിലെ താലൂക്ക് സർവേ ഒാഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കൊല്ലം എന്നിവിടങ്ങളിൽ ഡിവൈ.എസ്.പി കെ. അശോക് കുമാറി​െൻറ നേതൃത്വത്തിലാണ് വ്യാഴാഴ്ച റെയ്ഡ് നടന്നത്. സർവേ ഒാഫിസുകളിൽ നിരവധി ക്രമക്കേടുകൾ നടക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലത്താണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. സീനിയോറിറ്റി അനുസരിച്ച് അപേക്ഷ തീർപ്പാക്കണമെന്നുള്ള നിയമം എങ്ങും പാലിക്കപ്പെടുന്നില്ലെന്നും മൂവ്മ​െൻറ് രജിസ്റ്ററും കാഷ് രജിസ്റ്ററും സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. കൈക്കൂലി നൽകാതെ സർവേക്ക് പോകുവാൻ ഒാഫിസർമാർ തയാറാകുന്നില്ല. ഒാഫിസ് വാഹനമുണ്ടെങ്കിലും ആവശ്യങ്ങളുമായി വരുന്നവർ വാഹനങ്ങൾ കൊണ്ടുവന്നാൽ മാത്രമേ റീസർവേ ഒാഫിസർമാർ പോകുന്നുള്ളൂ. ആഴ്ചയിൽ ഒരു ദിവസം ഒാഫിസിലും അഞ്ചുദിവസം ഫീൽഡിലും ഒാഫിസർമാർ പോകണമെന്നാണ് നിയമം. എന്നാൽ, ഫീൽഡിലാണെന്ന് പറഞ്ഞ് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കായി ജീവനക്കാർ പോകുന്നു. പൊതുജനങ്ങളുടെ അപേക്ഷകൾ റീസർവേ ഒാഫിസുകളിൽ കെട്ടിക്കിടക്കുന്നു. സേവന അവകാശ പ്രകാരം അവകാശങ്ങളെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അധികാരമുണ്ടെങ്കിലും അത് കൃത്യമായി നൽകാൻ ജീവനക്കാർ തയാറാകുന്നില്ല. മൂവ്മ​െൻറ് രജിസ്റ്ററും കാഷ് രജിസ്റ്ററും കൃത്യമായി സൂക്ഷിക്കുന്നില്ല. മോണിറ്ററിങ് സംവിധാനം ഫലപ്രദമല്ല എന്നിവയാണ് പരാതികൾ. സർക്കിൾ ഇൻസ്പെക്ടർമാരായ എം.എം. ജോസ്, അൽജബാർ, പ്രസാദ്, സുധീഷ്, പ്രമോദ് കൃഷ്ണ, ഇൻറലിജൻസ് എസ്.ഐ സുനിൽകുമാർ, വിവിധ സെക്ഷനിലെ ഗസറ്റഡ് ഒാഫിസർമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ കൊല്ലം 2273 കുന്നത്തൂർ 1104 കൊട്ടാരക്കര 998 കരുനാഗപ്പള്ളി 397 പത്തനാപുരം 355 പുനലൂർ 296
Show Full Article
TAGS:LOCAL NEWS 
Next Story