Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബജറ്റിൽ ഒതുങ്ങി...

ബജറ്റിൽ ഒതുങ്ങി അഞ്ചാലുംമൂട് കോർപറേഷൻ സ്​റ്റേഡിയം

text_fields
bookmark_border
അഞ്ചാലുംമൂട്: കൊല്ലം കോർപറേഷ​െൻറ തൃക്കടവൂർ സോണൽ ഒാഫിസ് പരിധിയിലുള്ള ആണിക്കുളത്ത് ചിറയിലെ മിനി സ്റ്റേഡിയം ക്രിക്കറ്റ് സ്റ്റേഡിയമാക്കി ഉയർത്തുമെന്ന അധികൃതരുടെ പ്രഖ്യാപനം ബജറ്റിലൊതുങ്ങി. 1989ൽ പതിനൊന്നിനം പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഡിയം നവീകരണ പദ്ധതി നടത്തിയത്. അന്നത്തെ എം.എൽ.എയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, അധികൃതരുടെ അനാസ്ഥമൂലം ഇന്ന് സ്റ്റേഡിയം ചുറ്റുമതിൽ തകർന്നും കാടുകയറിയും നശിക്കുകയാണ്. സ്റ്റേഡിയത്തിനുള്ളിൽ മൂന്ന് കുഴൽക്കിണറുകൾ നിർമിച്ചെങ്കിലും അവയൊന്നും ഉപയോഗയോഗ്യമായില്ല. ഈ കുഴൽക്കിണറുകളും കാടുമൂടി കിടക്കുകയാണ്. കൊല്ലം കോർപറേഷ​െൻറ ബജറ്റിൽ ആണിക്കുളത്തുചിറ സ്റ്റേഡിയം ക്രിക്കറ്റ് സ്റ്റേഡിയമായി ഉയർത്തുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ, ക്രിക്കറ്റ് സ്റ്റേഡിയം എന്നത് സ്വപ്നത്തിലൊതുങ്ങിയിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിൽ നിരവധി കായികേപ്രമികളാണ് ദിവസവുമെത്തി പരിശീലനം നടത്തുന്നത്. ഉള്ള സ്ഥലം ആധുനികവത്കരിച്ച് ചുറ്റുമതിൽ നിർമിച്ച് സംരക്ഷിച്ചാൽ വരുംതലമുറക്ക് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. സ്റ്റേഡിയം നവീകരിച്ച് കായികപരിശീലനത്തിന് തുറന്നുകൊടുക്കാൻ സത്വരനടപടി സ്വീകരിക്കണമെന്ന് കായികേപ്രമികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story