Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെസിലെ ഭക്ഷണത്തിൽ...

മെസിലെ ഭക്ഷണത്തിൽ പുഴു; കാര്യവട്ടം കാമ്പസ്​ വിദ്യാർഥിനികൾ ഉപരോധിച്ചു

text_fields
bookmark_border
കഴക്കൂട്ടം: കേടായതും പഴകിയതുമായ ഭക്ഷണം വിതരണംചെയ്തത് വിവാദമായ കാര്യവട്ടം കാമ്പസിൽ വീണ്ടും വിദ്യാർഥി സമരം. ഹോസ്റ്റൽ മെസിൽ കഴിഞ്ഞദിവസം വിതരണംചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിഷേധിച്ച ഹോസ്റ്റൽ വിദ്യാർഥിനികൾ വ്യാഴാഴ്ച രാവിലെ മുതൽ കാമ്പസ് ഗേറ്റ് ഉപരോധിച്ചു. അധികൃതർ വ്യാഴാഴ്ച വൈകുന്നേരംവരെ ചർച്ചക്ക് തയാറായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ വിദ്യാർഥികൾ രണ്ടാഴ്ച മുമ്പ് കോളജ് ഗേറ്റ് ഉപരോധിച്ചിരുന്നു. എന്നാൽ അധികൃതർ പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നില്ല. ബുധനാഴ്ച വൈകുന്നേരം കോളജ് ഹോസ്റ്റൽ മെസിൽ വിതരണം ചെയ്ത വെജിറ്റബിൾ കറിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ഉപരോധിച്ച വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ കഞ്ഞിവെച്ച് ഉച്ചക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരത്തോടെ പ്രതിഷേധം പാളയത്തേക്ക് മാറ്റി. പ്രതിഷേധം ശക്തമായി തുടരുേമ്പാഴും അധികൃതർ ചർച്ചക്ക് തയാറായിട്ടില്ല. കാപ്ഷൻ ഭക്ഷണത്തിൽ കണ്ടെത്തിയ പുഴു ഗേറ്റിന് മുന്നിലെ ഉപരോധം
Show Full Article
TAGS:LOCAL NEWS 
Next Story