Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരിതബാധിതരുടെ...

ഓഖി ദുരിതബാധിതരുടെ ആവശ്യങ്ങൾ അംഗീകരിക്കണം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
ഓഖി ദുരിതബാധിതരുടെ ആവശ്യങ്ങൾ അംഗീകരിക്കണം -വെൽഫെയർ പാർട്ടി പൂവാർ: ഓഖി ദുരിതബാധിതരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി. പൂവാർ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിൽ കാണാതായ ഏഴുപേരുടെ കുടുംബത്തിനും കടലിൽനിന്ന് രക്ഷപ്പെട്ടുവന്ന് ഉപജീവനത്തിന് മാർഗം ഇല്ലാതെ കഴിയുന്ന 12 പേർക്കുമാണ് വെൽഫെയർ പാർട്ടി പൂവാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹായം നൽകിയത്. ജില്ല സെക്രട്ടറി സലാവുദീൻ, ജില്ല സമിതി അംഗം ശറഫുദീൻ, ഷാഹുൽ ഹമീദ്, മെഹബൂബ് ഖാൻ, അഹമദ് കബീർ, അൽ ഹാജ്, മുഹമ്മദ് നൂഹു, അൻസാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story