Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമകനെയും സഹോദരനെയും...

മകനെയും സഹോദരനെയും കടലമ്മ തിരികെ തരുമെന്ന പ്രതീക്ഷയില്‍ അഡലറ്റ്

text_fields
bookmark_border
പൂന്തുറ: കടലില്‍ കാണാതായ മകനും സഹോദരനും തിരികെവരുമെന്ന പ്രതീക്ഷയില്‍ പള്ളിമുറ്റം വിട്ടുപോകാതെ കാത്തിരിക്കുകയാണ് അഡലറ്റ്. പൂന്തുറയില്‍നിന്ന് വള്ളത്തില്‍ കടലില്‍ പോയ മോസസ് (45) ഇവരുടെ മകനും, ജോസഫ് (58) സഹോദരനുമാണ്. സഹോദര​െൻറ വള്ളത്തിലാണ് മകന്‍ പണിക്ക് പോയത്. മോസസി​െൻറ പിതാവ് മരിച്ച് ഒരുവര്‍ഷം കവിഞ്ഞതി​െൻറ ചടങ്ങുകള്‍ കഴിഞ്ഞ് അമ്മയോട് യാത്രചോദിച്ച് ബുധനാഴ്ച ഉച്ചയോടെ കടലില്‍ പോയതാണ് അഡലറ്റി​െൻറ മകനും സഹോദരനും. ഇരുവരേയും കാത്ത് പള്ളിമുറ്റത്ത് പ്രാർഥനയുമായി കഴിയുകയാണ് അഡലറ്റ്. ത​െൻറ അനുഗ്രഹം വാങ്ങി കടലിലേക്ക് പോയവരുടെ വിവരങ്ങൾ 15 ദിവസം കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ നെഞ്ച് പൊട്ടിക്കരയുന്ന കാഴ്ച നോക്കിനില്‍ക്കുന്നവര്‍ക്ക് പോലും താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മടങ്ങിയെത്തിയവര്‍ പ്രാർഥിക്കാൻ പള്ളിയില്‍ എത്തുമ്പോള്‍ പ്രതീക്ഷയോടെ അഡലറ്റ് ഇവരുടെ അടുത്തെത്തി മകനെയും സഹോദരനെയും കണ്ടോയെന്ന് ചോദിക്കും. ഇരുവരും കൈനിറയെ മീനുമായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോഴും.
Show Full Article
TAGS:LOCAL NEWS 
Next Story