Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഷ്​ണുവി​െൻറ...

വിഷ്​ണുവി​െൻറ ഭാര്യക്ക്​ ആശ്രിത നിയമനം നൽകും ^മന്ത്രി

text_fields
bookmark_border
വിഷ്ണുവി​െൻറ ഭാര്യക്ക് ആശ്രിത നിയമനം നൽകും -മന്ത്രി കുളത്തൂപ്പുഴ: ഒാട്ടോക്ക് മുകളില്‍ മരംവീണ് മരിച്ച കുളത്തൂപ്പുഴ സ്വദേശി വിഷ്ണുവി​െൻറ ഭാര്യക്ക് ആശ്രിത നിയമനം നൽകി ആനുകൂല്യങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിഷ്ണുവി​െൻറ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. വിഷ്ണുവി​െൻറ ഭാര്യ നാഗലക്ഷ്മിയേയും കുട്ടികളേയും മാതാപിതാക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. ആർ.പി.എല്‍ എസ്റ്റേറ്റിൽ നാഗലക്ഷ്മിക്ക് ജോലിനൽകാൻ എസ്റ്റേറ്റ് മാനേജർക്ക് മന്ത്രി നിർദേശംനൽകി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, അജയൻ, എസ്. ഗോപകുമാർ ഒപ്പമുണ്ടായിരുന്നു. --------------------------------------------------- തിരുവാഭരണ ഘോഷയാത്ര ഇന്ന് -must- പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കീഴിലെ അച്ചൻകോവിൽ, ആര്യങ്കാവ് ക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച നടക്കും. പുനലൂർ പുതിയിടം ദേവസ്വത്തിലെ സ്േട്രാങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം വെള്ളിയാഴ്ച രാവിലെ മുതൽ പൂപ്പന്തലിൽ ദർശനത്തിനായി വെക്കും. തുടർന്ന്് 10.30ന് ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്ര ഉപദേശകസമിതികളുടെ സ്വീകരണത്തിന് ശേഷം ടി.ബി ജങ്ഷനിൽ കേരള പൊലീസി​െൻറയും തമിഴ്നാട് പൊലീസി​െൻറയും അകമ്പടിയോടെ 12ന് ആര്യങ്കാവ് ക്ഷേത്രത്തിലെത്തും. തുടർന്ന് തമിഴ്നാട് വഴി 5.30ന് അച്ചൻകോവിൽ ക്ഷേത്രത്തിലെത്തും.
Show Full Article
TAGS:LOCAL NEWS 
Next Story