Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിൽ കടത്താൻ ശ്രമിച്ച ...

കാറിൽ കടത്താൻ ശ്രമിച്ച സൺഗ്ലാസും വെള്ളിയും പിടികൂടി

text_fields
bookmark_border
പാറശ്ശാല: കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 18 ലക്ഷത്തി​െൻറ ആഡംബര കണ്ണടകളും 15 ലക്ഷത്തി​െൻറ വെള്ളിയാഭരണങ്ങളും പിടികൂടി. കണ്ണടകൾ അമരവിള ചെക്‌പോസ്റ്റ് അധികൃതരും വെള്ളി ജി.എസ്.ടി വകുപ്പ് അധികൃതരുമാണ് പിടികൂടിയത്. ചെക്ക്പോസ്റ്റിലെ പതിവ് പരിശോധനക്കിടെ, കെ.എൽ 43 എച്ച് -3612 നമ്പറിലുള്ള ആഡംബര കാർ പരിശോധിച്ചപ്പോൾ അഞ്ച് വലിയ ബാഗുകളിലായി സൂക്ഷിച്ചിരുന്ന കണ്ണടകൾ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയാണ് കൊണ്ടുവന്നതെന്ന് മനസ്സിലായതിനെ തുടർന്ന് വാഹനത്തെയും കണ്ണടകളെയും അധികൃതർ കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, നികുതിയടച്ചതായി രേഖകൾ സമർപ്പിച്ചെങ്കിലും അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് ജി.എസ്.ടി വകുപ്പ് അധികൃതർക്ക് കൈമാറി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിൽ കച്ചവടത്തിനാണ് കണ്ണടകൾ കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു. ജി.എസ്.ടി വകുപ്പ് അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന കണ്ണടകൾക്ക് അഞ്ചുലക്ഷം രൂപ നികുതിയടക്കാൻ നോട്ടീസ് നൽകി. ജി.എസ്.ടി ഓഫിസർ അനിൽ കുമാറി​െൻറ നേതൃത്വത്തിലുള്ള സ്‌ക്വാഡി​െൻറ പരിശോധനയിലാണ് നെയ്യാറ്റിൻകരക്കുസമീപം ആറാലുംമൂട്ടിൽ തമിഴ്‍നാട്ടിൽനിന്ന് കടത്തിയ വെള്ളിയാഭരണങ്ങൾ പിടികൂടിയത്. 18 കിലോ തൂക്കം വരുന്ന വെള്ളിയാഭരണങ്ങൾക്ക് 15 ലക്ഷത്തോളം വിലവരുമെന്ന് ഓഫിസർ അനിൽകുമാർ പറഞ്ഞു. കടകളിൽ വിൽക്കാനായി കൊണ്ടുവന്നതിനാൽ പ്രത്യേകിച്ച് നികുതിയടക്കണമെന്ന് അറിയില്ലായിരുെന്നന്ന് കടത്തിക്കൊണ്ടുവന്നവർ പറഞ്ഞതായും നികുതി ഒടുക്കുന്ന മുറക്ക് സാധനങ്ങൾ വിട്ടുകൊടുക്കുമെന്നും അധികൃതർ പറഞ്ഞു. കാപ്ഷൻ ആഡംബര കണ്ണടകളുമായി ചെക്പോസ്റ്റിൽ പിടികൂടിയ കാർ
Show Full Article
TAGS:LOCAL NEWS 
Next Story