Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കടാശ്വാസം കടലാസില്‍ ഒതുങ്ങി

text_fields
bookmark_border
പൂന്തുറ: മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരുന്ന കടാശ്വാസം കടലാസില്‍ ഒതുങ്ങി. മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍നിന്നും ബാങ്ക് വായ്പ കുടിശ്ശികയില്‍നിന്നും മോചിപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതിയാണ് വര്‍ഷങ്ങളായി നടപ്പാകാത്തത്. കടാശ്വാസകമീഷൻ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടക്കെണിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസം നല്‍കാന്‍ പല ബാങ്കുകളും വിസമ്മതിക്കുന്ന അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2007ല്‍ കമീഷന്‍ രൂപംകൊണ്ടത് മുതല്‍ 12 തവണ അദാലത്തുകള്‍ നടത്തിയിരുന്നു. അദാലത്തില്‍ തീര്‍പ്പാകുന്ന വിധിയുടെ പകര്‍പ്പുമായി കടാശ്വാസത്തിന് ചെല്ലുന്ന മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവിടുകയാണ് പല ബാങ്കുകളും ചെയ്യുന്നത്. ചിലയിടങ്ങളില്‍ മാനേജര്‍മാര്‍ വിധിയുടെ പകര്‍പ്പ് പരസ്യമായി കീറിക്കളഞ്ഞ സംഭവങ്ങളുമുണ്ട്. ദേശസാത്കൃതബാങ്കുകളും സഹകരണബാങ്കുകളും നിക്ഷേധാത്മകമായ നിലപാടാണ് തങ്ങളോട് പുലർത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അദാലത്തില്‍ കടാശ്വാസകമീഷന്‍, ബാങ്ക് മാനേജര്‍, മത്സ്യത്തൊഴിലാളികളുടെ പ്രതിനിധി എന്നിവരാണ് പങ്കെടുക്കേണ്ടത്. ബാങ്കുകളുടെ പ്രതിനിധികള്‍ പലപ്പോഴും ഇത്തരം അദാലത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുക്കുന്നവര്‍ വിയോജിപ്പ് രേഖപ്പെടുത്താറാണ് പതിവ്. വിദ്യാഭ്യാസ വായ്പകള്‍, ഹൗസിങ് ലോണുകള്‍, യാനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ തുക എന്നിവക്കാണ് 2007ല്‍ കടാശ്വാസം പ്രഖ്യാപിച്ചത്. കടാശ്വാസം പ്രഖ്യാപിച്ചതിനാല്‍ അന്നുമുതല്‍ മത്സ്യത്തൊഴിലാളികള്‍ ആരും ലോണ്‍ അടച്ചിട്ടില്ല. ഇതോടെ ലോണ്‍ എടുത്ത തുകയുടെ 10 വര്‍ഷത്തെ പലിശയും കൂട്ടി ഭീമൻ തുകയായി അത് മാറി. ഇതോടെ ബാങ്കുകള്‍ ജപ്തി നടപടികള്‍ ആരംഭിച്ചു. ചില ബാങ്കുകള്‍ ഗുണ്ടകളെ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കടാശ്വാസത്തിനുപകരം മറ്റുവല്ല ഒത്തുതീര്‍പ്പും െവച്ചിരുന്നെങ്കില്‍ തൊഴിലാളികള്‍ ഇത്രയും ഭീമമായ കടക്കെണിയില്‍ ആകില്ലായിരുന്നെന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് 6000 കോടിയാണ് മത്സ്യത്തൊഴിലാളികള്‍ അടയ്ക്കാനുള്ളതെന്നാണ് ബാങ്കുകളുടെ കണക്ക്. ഒരു ലക്ഷം ലോണെടുത്തവര്‍ക്ക് 10 വര്‍ഷമായി പലിശ പെരുകി കുടിശ്ശിക മാത്രം 10 ലക്ഷത്തിലധികം ആയിട്ടുണ്ട്. ഇത്തരക്കാർക്ക് കടാശ്വാസങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. മൊത്തം കടത്തി​െൻറ 75 ശതമാനം കടാശ്വാസ കമീഷനും 25 ശതമാനം സര്‍ക്കാറും അടയ്ക്കാനാണ് വിധി. ബാക്കി പലിശയും പിഴപ്പലിശയും പ്രിന്‍സിപ്പല്‍ എമൗണ്ടുമാണ് ബാങ്കുകള്‍ വഹിക്കേണ്ടത്. ഇത് ബാങ്കുകള്‍ക്ക് വലിയ ബാധ്യതയാകില്ലെന്നാണ് കടാശ്വാസ കമീഷന്‍ കണ്ടെത്തിയിരുന്നത്. ഇൗ പ്രതിസന്ധികൾക്കിടയിലും പലപ്പോഴും പുതിയ അദാലത്തിന് പരാതികള്‍ ക്ഷണിക്കുകയാണ് കമീഷന്‍ ചെയ്യുന്നത്. ബാങ്കുകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കടാശ്വാസം പ്രഖ്യാപിച്ചതെന്നാണ് സഹകരണബാങ്കുകള്‍ പറയുന്നത്. എന്നാല്‍, സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റിയുമായി (എസ്.എല്‍.ബി.സി) ധാരണപത്രം ഒപ്പിട്ടശേഷമാണ് 2007ല്‍ സര്‍ക്കാര്‍ കടാശ്വസ കമീഷ​െൻറ അദാലത്തില്‍ കടാശ്വാസം നല്‍കാന്‍ ഉത്തരവിട്ടത്. ഇത് ബാങ്കുകള്‍ ഇനിയും അംഗീകരിച്ചില്ല. മക്കളെ പഠിപ്പിക്കാനാണ് മത്സ്യത്തൊഴിലാളികള്‍ കിടപ്പാടങ്ങള്‍ ഈടുനല്‍കി ലോൺ എടുത്തിരുന്നത്. ലോണുകള്‍ എടുത്ത ചിലര്‍ മരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story