Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുർവേദ റിസർച്...

ആയുർവേദ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടറെ ഉപരോധിച്ചു

text_fields
bookmark_border
നേമം: പൂജപ്പുരയിലെ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ കിടത്തി ചികിത്സ വിഭാഗം നിർത്തലാക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് നേമം നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡയറക്ടർ സേതുകുമാരിയെ ഉപരോധിച്ചു. കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതിനാൽ ഇവിടെ ഉണ്ടായിരുന്ന കിടക്കകളുടെ എണ്ണം 40ൽ നിന്ന് 10 ആയി കുറച്ചിരിക്കുകയാണ്. ഇത് ആശുപത്രി ഇവിടെനിന്ന് മാറ്റാനുള്ള തന്ത്രമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് ജെ. ഷജീറി​െൻറ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ മഹേശ്വരൻ നായർ, കമ്പറ നാരായണൻ, എ.എസ്. പ്രദീപ്, മുടവൻമുകൾ സതി, വി.എസ്. രാജേഷ്, അമ്പലത്തറ മാഹീൻ, ശ്രീജിത്ത്, താജുദ്ദീൻ, ആർ.എസ്. വിപിൻ, സുവിത്, സുരാജ്, ഷിജു, ഷാജു, ജമീർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story