Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരമില്ലാതെ വലയുന്ന...

തീരമില്ലാതെ വലയുന്ന ബീമാപള്ളി

text_fields
bookmark_border
പൂന്തുറ: പരമ്പരാഗത മത്സ്യബന്ധനത്തിന് പേരുകേട്ട ബീമാപള്ളി മേഖല തീരമില്ലാതെ വലയുന്നു. ഒരുകാലത്ത് തലസ്ഥാന ജില്ലയിലെ തീരങ്ങളിൽ പരമ്പരാഗത മത്സ‍്യബന്ധന രീതിയായ കമ്പവലകൾ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന തീരമാണ് ജോനകപൂന്തുറ മുതൽ ചെറിയതുറ വരെയുള്ള ബീമാപള്ളി കടൽ തീരം. എന്നാലിന്ന് കമ്പവലകൾ വലിക്കാനാകാതെ മത്സ‍്യത്തൊഴിലാളികൾ ദുരിതത്തിലാണ്. തീരമില്ലാതായതോടെ കടൽ കൂടുതൽ കരയിലേക്ക് അടിച്ചുകയറുന്നതു കാരണം വീടുകൾ തകരുന്ന അവസ്ഥയുമുണ്ട്. ഒാഖിയുടെ താണ്ഡവത്തിൽ തിരമാലകൾ തീരത്തേക്ക് ശക്തിയായി അടിച്ചു ക‍യറി നിരവധി വീടുകൾ തകർന്നിരുന്നു. ഇൗ കുടുംബങ്ങൾ ബീമാപള്ളി യു.പി.എസിലെ ദുരിതാശ്വാസക‍്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങുമെന്ന് കണ്ടതോടെ പലരും ക‍്യാമ്പുകൾ ഒഴിഞ്ഞ് തകർന്ന വീടുകളിലേക്ക് മടങ്ങി. ഇനിയും കടൽ ക്ഷോഭിച്ചാൽ തങ്ങളുടെ വീടുകൾ തകരുമെന്ന് അറിയാമായിരുന്നിട്ടും മറ്റ് നിവൃത്തിയില്ലാതെയാണ് ഇവർ മടങ്ങിയത്. പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തി പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ അവശ‍്യം അധികൃതർ ഇനിയും മുഖവിലക്കെടുത്തിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ചെറിയതുറയിൽ പഠനം നടത്താതെ കടലിൽ കല്ലുകൾ കൊണ്ടുവന്ന് തള്ളിയിരുന്നു. ഇത് മറ്റ് ഭാഗങ്ങളിലേക്ക് കടൽ കൂടുതൽ അടിച്ച് കയറാൻ കാരണമായി. സർക്കാർ ബീമാപള്ളിയിൽ പുലിമുട്ട് സ്ഥാപിക്കാനുള്ള തുക വകയിരുത്തിയെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറി​െൻറ അവസാനകാലത്ത് മുഖ്യമന്ത്രിയെ കൊണ്ട് പുലിമുട്ട് നിർമാണത്തിനായി തറക്കല്ലിെട്ടങ്കിലും പദ്ധതി ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. തീരത്ത് സ്ഥാപിച്ചിരുന്ന കടൽ ഭിത്തികൾ പലഭാഗങ്ങളിലും തകർന്നിട്ടുണ്ട്. കനം കുറഞ്ഞ കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച കടൽഭിത്തി തകർന്നിട്ട് വർഷങ്ങളായി. വിഴിഞ്ഞത്ത് കടലിൽ ഡ്രഡ്ജിങ് നടക്കുന്നത് സമീപപ്രദേശങ്ങളിൽ തിരമാലകൾ കൂടുതലായി തീരത്തേക്ക് അടിച്ചുകയറാൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പൂന്തുറയിൽ സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ പലതും ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. പുലിമുട്ടുകൾ സ്ഥാപിച്ചാൽ തീരത്തേക്കുള്ള തിരമാലകളുടെ തള്ളിക്കയറ്റം കുറയുകയും മത്സ്യത്തൊഴിലാളികൾക്ക് തീരത്തുനിന്ന് കടലിലേക്ക് വള്ളം ഇറക്കാനും കമ്പവല വലിക്കാനും കഴിയുമായിരുന്നു. ഇതിനു പുറമെ തീരത്തെ വീടുകൾക്ക് സുരക്ഷിതവും കിട്ടും. തീരമില്ലാത്ത കാരണം ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികൾ മറ്റ് തീരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും മറ്റ് തീരങ്ങളിലെ തൊഴിലാളികളുമായി തർക്കങ്ങൾക്ക് കാരണമാകാറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story