Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനം: യുവാവ്...

പീഡനം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കുണ്ടറ: വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീയെ കാസർകോട്ട് എത്തിച്ച് പീഡിപ്പിച്ചയാൾ പിടിയിലായി. വടക്കേവിള പള്ളിമുക്ക് ഷേഖന നഗർ വെളിയിൽ പുത്തൻവീട്ടിൽ വിഷ്ണുരാജിനെയാണ് (29) കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉൾെപ്പടെ പ്രതി പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് പറയുന്നതിങ്ങനെ: കൊല്ലത്തുനിന്ന് ഇലക്േട്രാണിക്സ് സാധനങ്ങൾ വാങ്ങി കാസർകോട് എത്തിച്ച് വിൽപന നടത്തിവരികയായിരുന്ന വിഷ്ണുരാജ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് പീഡനത്തിനിരയായത്. പരിചയമുണ്ടായിരുന്ന സ്ത്രീയെ വിവാഹവാഗ്ദാനം നൽകിയാണ് കാസർകോട് എത്തിച്ചത്.കഴിഞ്ഞ ഒക്ടോബറിൽ സ്ത്രീയുടെ ബന്ധുക്കൾ ഇവരെ കാണാനില്ലെന്ന് കാണിച്ച് കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 11ന് നാട്ടിലെത്തിയ സ്ത്രീ കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിഷ്ണുരാജിനെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story