Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനിൽ...

ട്രെയിനിൽ യാത്രക്കാരിയെ ശല്യം ചെയ്​ത യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കൊല്ലം: ട്രെയിൻ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം കാളികാവ് ചെേങ്കാട്ട് കുപ്പനത്ത് വീട്ടിൽ റഹ്മത്തുള്ള (42) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ഭാഗത്തുനിന്ന് പാലക്കാേട്ടക്ക് പോവുകയായിരുന്ന അമൃത എക്സ്പ്രസിൽ ബുധനാഴ്ച രാത്രി 12.10ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനടുത്തായിരുന്നു സംഭവം. എസ് ടു കോച്ചിലെ യാത്രക്കാരനായ പ്രതി സഹയാത്രികയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരും ഭർത്താവും ബഹളം കൂട്ടിയതിനെതുടർന്ന് കോച്ചിൽ ഉണ്ടായിരുന്ന റെയിൽവേ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story