Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേരൂർ എം.എം.യു.പി...

പേരൂർ എം.എം.യു.പി സമ്പൂർണ ഹൈടെക് സ്കൂളാവുന്നു

text_fields
bookmark_border
കിളിമാനൂർ: പേരൂർ എം.എം.യു.പി സ്കൂൾ സമ്പൂർണ ഹൈടെക് സ്കൂളായി മാറുന്നു. മുഴുവൻ ക്ലാസ് മുറികളും മാനേജ്മ​െൻറും പി.ടി.എ പൂർവ വിദ്യാർഥികളും സ്കൂൾ െഡവലപ്മ​െൻറ് കമ്മിറ്റിയും ചേർന്നാണ് ഹൈടെക് ആക്കി മാറ്റിയത്. അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, വൈറ്റ് ബോർഡ്, ലാപ് ടോപ്, സൗണ്ട് സിസ്റ്റം എന്നീ സംവിധാനങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ഗഫൂർ മൗലവി അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് അംഗം എൻ. രാജേന്ദ്രൻ, അംഗങ്ങളായ സന്തോഷ് കുമാർ, നിസാം കുടവൂർ, നഗരൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ. ഇബ്രാഹിം കുട്ടി, ദീപ, രജനി, കെ.എ. ഹംസ, ബി. രത്നാകരൻ പിള്ള, എ.പി. സന്തോഷ് ബാബു, ശ്രീദേവി, ദീപു, സക്കീർ ഹുസൈൻ, സുജ സജു, തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർഥി സംഘടന ചെയർമാൻ എം.എം. താഹ നന്ദി രേഖപ്പെടുത്തി. കാപ്ഷൻ എം.എം.യു.പി.എസ് സ്വാഗതസംഘം രൂപവത്കരണയോഗം ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്യുന്നു (photo-145255jpg)
Show Full Article
TAGS:LOCAL NEWS 
Next Story