Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷീരസംഗമം...

ക്ഷീരസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
വിതുര: ക്ഷീര വികസനവകുപ്പ് വെള്ളനാട് ബ്ലോക്കി​െൻറ നേതൃത്വത്തിൽ . ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾ, മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി.ബി, ആത്മ, സഹകരണ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിതുര ഗ്രാമ പഞ്ചായത്തിലാണ് സംഗമം നടന്നത്. പരിപാടിയിൽ കന്നുകാലി പ്രദർശനവും ക്ഷീരവികസന സെമിനാറും നടന്നു. കെ.എസ്. ശബരീനാഥൻ എം.എൽ.എ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിത കുമാരി അധ്യക്ഷയായി. ക്ഷീര വികസനവകുപ്പ് ജില്ല െഡപ്യൂട്ടി ഡയറക്ടർ ജെസി ചാക്കോ, വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണ കുമാരി, ബ്ലോക്ക് ക്ഷീര വികസന ഓഫിസർ നിഷ എ. സലീം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെ. വേലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുമുക്ക് അൻസർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷാഹുൽനാഥ് അലിഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story