Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടമലയാർ ഉൾ​വനങ്ങളിലെ...

ഇടമലയാർ ഉൾ​വനങ്ങളിലെ 67 കുടുംബങ്ങളെ പുനരധിവസിപ്പിക്കും

text_fields
bookmark_border
തിരുവനന്തപുരം: ഇടമലയാര്‍ ഉള്‍വനങ്ങളിലെ 67 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍-മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ആദിവാസി സെറ്റില്‍മ​െൻറുകളിലെ 67 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണി തേക്ക് പ്ലാേൻറഷനിലേക്ക് പുനരധിവസിപ്പിക്കും. ഇവര്‍ക്ക് ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍വീതവും മറ്റു പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമി മേല്‍ പ്ലാേൻറഷനിലെ തെരഞ്ഞെടുത്ത ഭാഗങ്ങളില്‍നിന്ന് അനുവദിക്കും. പുനരധിവാസത്തിനുള്ള സത്വര നടപടികള്‍ പട്ടികവര്‍ഗ വികസന വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു. * ആര്‍ട്ടിസാന്‍സ് െഡവലപ്മ​െൻറ് കോര്‍പറേഷന് ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷനിൽനിന്ന് വായ്പ ലഭ്യമാക്കാൻ സര്‍ക്കാര്‍ ഗാരൻറി മൂന്നു കോടി രൂപയിൽനിന്ന് ആറ് കോടിയായി വർധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗാരൻറി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു. *കോഴിക്കോട് വിജിലന്‍സ് ൈട്രബ്യൂണലായി വി. ഗീതയെ നിയമിക്കും. *തൃശൂർ സര്‍ക്കാര്‍ െഡൻറല്‍ കോളജില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഒരു പ്രഫസർ തസ്തികയും പ്രോസ്തോഡോണ്ടിക്സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റൻറ് പ്രഫസർ തസ്തികയും സൃഷ്ടിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story