Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചോദ്യപേപ്പർ ചോർച്ച:...

ചോദ്യപേപ്പർ ചോർച്ച: ചോദ്യകർത്താവായ അധ്യാപികക്ക്​ വീഴ്​ച പറ്റിയെന്ന്​ അന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ േചാദ്യകർത്താവായ അധ്യാപികക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച രണ്ടംഗസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സമിതിയുടെ ശിപാർശ പ്രകാരം അൈപ്ലഡ് ഇലക്ട്രോ മാഗ്നറ്റിക് തിയറി പരീക്ഷ റദ്ദ് ചെയ്യാൻ തീരുമാനിച്ച സർവകലാശാല ഡിസംബർ 20ന് രാവിലെ 9.30ന് പുനഃപരീക്ഷ നടത്തും. ചോദ്യപേപ്പർ തയാറാക്കിയ കരുനാഗപ്പള്ളി െഎ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലെ അസി.പ്രഫസർ ടി.ആർ. ദീപയാണ് ചോദ്യപേപ്പറി​െൻറ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത്. കരുനാഗപ്പള്ളി കോളജിലെ ഇലക്ട്രോണിക്സ് പ്രോജക്ട് ലാബിലെ കമ്പ്യൂട്ടറാണ് ഉപയോഗിച്ചത്. കമ്പ്യൂട്ടറിൽ ചോദ്യപേപ്പർ ഡിലീറ്റ് ചെയ്യാതെ കിടക്കുന്നതായി സർവകലാശാല സമിതി കണ്ടെത്തി. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പൊതുവായി ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറാണിത്. ഇൗ കമ്പ്യൂട്ടറിന് പ്രത്യേക പാസ്വേഡോ മറ്റു സുരക്ഷ സംവിധാനമോ ഇല്ല. സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണോ ചോദ്യപേപ്പർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് അന്വേഷണ സമിതിക്ക് ഉറപ്പാക്കാനായിട്ടില്ല. എവിടെനിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് കണ്ടെത്താൻ സൈബർ സെൽ വഴിയുള്ള അന്വേഷണം ആവശ്യമാണ്. ഡിസംബർ ആറിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ നാലിനുതന്നെ ചോർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതായി സംശയിക്കുെന്നന്നും റിപ്പോർട്ടിൽ പറയുന്നു. ചോദ്യപേപ്പർ തയാറാക്കുന്നതു പോലുള്ള രഹസ്യസ്വഭാവമുള്ള ജോലികൾക്ക് പൊതുകമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സർവകലാശാല നടപടികൾ സ്വീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കൽ, സൂക്ഷ്മപരിശോധന, വിതരണം എന്നിവ സംബന്ധിച്ച് യോഗ്യരായ ഏജൻസിയെകൊണ്ട് സുരക്ഷാ ഒാഡിറ്റിങ് നടത്തണമെന്നും ശിപാർശയുണ്ട്. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ദിനേശ് പൈ, സി.ഇ.ടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ അസോ. പ്രഫസർ ഡോ. കെ. സുരേഷ് എന്നിവർ അടങ്ങിയ സമിതിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, ചോദ്യപേപ്പർ ചോർന്ന സംഭവത്തി​െൻറ അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ പി. െഎസക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കത്തു നൽകി. സർവകലാശാല നേരത്തേ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ സൈബർ സിറ്റി അസി. കമീഷണർ ആർ. അനിൽകുമാറിനെ അന്വേഷണത്തിന് നിയോഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story