Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറി​െൻറ...

സർക്കാറി​െൻറ വാഗ്‌ദാനലംഘനത്തിനെതിരെ സമരത്തിനിറങ്ങുമെന്ന്

text_fields
bookmark_border
കൊല്ലം: കശുവണ്ടി മേഖലയിലെ പ്രതിമാസ ശമ്പള ജീവനക്കാർ ഇടത് ദി കാഷ്യൂ ഇൻഡസ്ട്രീസ് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി കല്ലട പി. കുഞ്ഞുമോൻ, കാഞ്ഞിരവിള അജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിമാസ ശമ്പള ജീവനക്കാരുടെ സേവന-വേതന ദീർഘകാല കരാർ അവസാനിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. കശുവണ്ടി വ്യവസായബന്ധ-സമിതി പുനഃസംഘടിപ്പിച്ചെങ്കിലും െതരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ല. ഇ.എസ്.ഐ, പ്രൊവിഡൻറ് ഫണ്ട്, ക്ഷേമനിധി ആനുകൂല്യങ്ങൾ നഷ്‌ടപ്പെട്ട് തൊഴിലാളികൾ നട്ടംതിരിയുകയാണ്. കോർപറേഷൻ, കാപ്പെക്‌സ് ഫാക്ടറികളിൽനിന്ന് വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി വർഷങ്ങളായി നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് ദീർഘകാല കരാർ പ്രാവർത്തികമാക്കാൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നെതന്നും പറഞ്ഞു. കോതേത്ത് ഭാസുരൻ, നാലുതുണ്ടിൽ റഹിം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story