Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​റ്റേഡിയം...

സ്​റ്റേഡിയം വി.​െഎ.പിക്ക്​, ട്രാക്കിലിറങ്ങാനാകാതെ അവർ മടങ്ങി

text_fields
bookmark_border
സ്റ്റേഡിയം കിട്ടിയില്ല, മത്സരിക്കാനാകാത്ത വയോധികർ മടങ്ങി പരാതി ഒഴിവാക്കാൻ എല്ലാവരെയും ടീമിലുൾപ്പെടുത്തി തിരുവനന്തപുരം: വാർധക്യത്തിലും തളരാത്ത മനസ്സുമായി കായികമേളയിൽ പങ്കെടുക്കാനെത്തിയവർക്ക് വി.െഎ.പി സന്ദർശനത്തെ തുടർന്ന് സ്റ്റേഡിയം നിഷേധിച്ചതിനാൽ നിരാശരായി മടങ്ങേണ്ടിവന്നു. എന്നാൽ കൂടുതൽ പരാതികൾ ഒഴിവാക്കാനായി മത്സരിക്കാനെത്തിയ മുഴുവൻ പേരെയും സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിൽ ഉൾപ്പെടുത്തി സംഘാടകർ പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം ജില്ല മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലായിരുന്നു സംഭവം. മീറ്റി​െൻറ നടത്തിപ്പിനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ സംഘാടകരായ തിരുവനന്തപുരം ജില്ല മാസ്റ്റേഴ്സ് അത്ലറ്റിക്സ് സെൻട്രൽ സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നു. എന്നാൽ ബുധനാഴ്ച മീറ്റ് നടത്താനായി സ്റ്റേഡിയത്തിലെത്തിയ സംഘാടകരും കായകതാരങ്ങളും അക്ഷരാർഥത്തിൽ ഞെട്ടി. വി.െഎ.പി പെങ്കടുക്കുന്ന പൊതുപരിപാടിക്കായി സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനാൽ മീറ്റ് നടത്താൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മീറ്റിൽ പെങ്കടുക്കുന്നതിന് 43 വെറ്ററൻ താരങ്ങളാണ് എത്തിയിരുന്നത്. അവരിലേറെയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. മീറ്റ് നടക്കില്ലെന്നറിഞ്ഞ് അവർ വിഷമത്തിലായി. തുടർന്നാണ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് സെക്രട്ടറി വൈ. അജിത്കുമാറി​െൻറ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെട്ട് ഫെബ്രുവരി 9,10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പെങ്കടുക്കുന്ന തിരുവനന്തപുരം ജില്ല ടീമിലേക്ക് മീറ്റിനെത്തിയ എല്ലാവരെയും ഉൾപ്പെടുത്തി പ്രശ്നം പരിഹരിച്ചത്. മുമ്പ് തന്നെ മാസ്റ്റേഴ്സ് കായികമേളയോട് അധികൃതർ അവഗണന കാട്ടുന്നതായുള്ള പരാതി ശക്തമാണ്. അതിനിടെയാണ് ഇപ്പോൾ വി.െഎ.പി സന്ദർശനത്തി​െൻറ പേരിൽ സ്റ്റേഡിയം ലഭ്യമാക്കാതെയുള്ള ഇൗ നടപടിയും.
Show Full Article
TAGS:LOCAL NEWS 
Next Story