Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർത്താവിന് മുന്നിൽ...

കർത്താവിന് മുന്നിൽ നിറകണ്ണുകളോടെ വർഗീസ്

text_fields
bookmark_border
പൂന്തുറ: നഷ്ടപ്പെെട്ടന്ന് കരുതിയ ജീവന്‍ തിരികെത്തന്ന കര്‍ത്താവി​െൻറ അല്‍ത്താരക്ക് മുന്നില്‍നിന്ന് പൊട്ടിക്കരഞ്ഞ വർഗീസി​െൻറ നൊമ്പരം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഓഖി ദുരന്തത്തിൽ നാലുദിവസം ആഴക്കടലില്‍ മരണത്തെ മുഖാമുഖം കണ്ടശേഷം അദ്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി വർഗീസാണ് (30) ബുധനാഴ്ച രാവിലെയോടെ ഡിസ്ചാര്‍ജായി നാട്ടിലെത്തിയത്. ഓട്ടോയില്‍നിന്ന് ഇറങ്ങിയ വർഗീസ് ആദ്യം ഓടിയെത്തിയത് പൂന്തുറ സ​െൻറ് തോമസ് പള്ളിയിലെ കര്‍ത്താവി​െൻറ ആള്‍ത്താരക്ക് മുന്നിലേക്കാണ്. ഇവിടെയെത്തി കര്‍ത്താവിന് നന്ദി പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു. ഓഖി വീശിയടിക്കുന്നതി​െൻറ തലേന്ന് ഉച്ചക്കാണ് പൂന്തുറ ചേരിയാമുട്ടം കടപ്പുറത്തുനിന്ന് തന്‍സിലാസ്, രൻജു, ജോണ്‍ എന്നിവര്‍ക്കൊപ്പം വർഗീസ് ഒൗട്ട്ബോട്ട് എൻജിന്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയത്. തീരക്കടലില്‍ മത്സ്യങ്ങള്‍ കിട്ടാത്തതിനാല്‍ കുറേക്കൂടി ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് മത്സ്യങ്ങളുമായി പുലര്‍ച്ചയോടെ തിരികെ മടങ്ങുന്നതിനിടെയാണ് ഓഖി വീശിയടിച്ചത്. ശക്തമായ കാറ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം തലകീഴായി മറിഞ്ഞ് നാലുപേരും കടലിലേക്ക് വീണു. ഭാഗ്യവശാൽ ഒഴുക്കില്‍പെടാതെ ഇവര്‍ നീന്തി മറിഞ്ഞ വള്ളത്തിനടുെത്തത്തി വള്ളത്തില്‍ പിടിച്ചുകിടക്കുകയായിരുന്നു. പലതവണ തങ്ങളുടെ തലക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ നോക്കി ഇവർ പ്രതീക്ഷയോടെ കൈകള്‍ വീശിക്കാണിക്കാന്‍ തുടങ്ങിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. മൂന്നുദിവസം പിന്നിട്ടപ്പോള്‍തന്നെ അവശരായിരുന്നു. ഇതിനിടെ കാറ്റ് ശാന്തമായ നാലാംനാൾ നേവിയുടെ ഹെലികോപ്ടര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമടങ്ങിയതാണ് വർഗീസി​െൻറ കുടുംബം. ഭാര്യയുടെ പ്രാർഥനയും കര്‍ത്താവി​െൻറ അനുഗ്രഹവുമാണ് ത​െൻറ ജീവന്‍ തിരികെക്കിട്ടാന്‍ കാരണമെന്ന് വർഗീസ് പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ശരീരമാസകലം പരിക്കേറ്റതിനാൽ അടുത്തൊന്നും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് വർഗീസ്. മരണത്തെ മുഖാമുഖം കണ്ട കടലിലേക്ക് വീണ്ടും പോകുമോയെന്ന ചോദ്യത്തിന് കടലമ്മയും കര്‍ത്താവും തിരികെത്തന്ന ജീവിതം അവര്‍ക്കുള്ളതാണ്. കടൽപ്പണിയല്ലാതെ മറ്റ് തൊഴിലുകള്‍ അറിയിെല്ലന്നും കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ വർഗീസ് പറഞ്ഞുനിർത്തി. എം. റഫീഖ് കാപ്ഷന്‍ വർഗീസ് അല്‍ത്താരക്ക് മുന്നില്‍ പ്രാർഥിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story