Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലഹരി മാഫിയക്കെതിരെ...

ലഹരി മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക്​ സംരക്ഷണം ^എം.എൽ.എ

text_fields
bookmark_border
ലഹരി മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം -എം.എൽ.എ *എക്സൈസ് റെയ്ഡുകൾ ശക്തമാക്കും കൊട്ടാരക്കര: ലഹരി മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി നേരിടാൻ അനുവദിക്കില്ലെന്നും കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഐഷാ പോറ്റി എം.എൽ.എ പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് കൊട്ടാരക്കരയിൽ ചേർന്ന എക്സൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞദിവസങ്ങളിൽ കൊട്ടാരക്കര ചെന്തറ ഭാഗത്ത് നടത്തിയ എക്സൈസ് റെയ്‌ഡുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ യോഗം ചർച്ച ചെയ്തപ്പോഴാണ് എം.എൽ.എ എക്സൈസ് ഉദ്യോഗസ്ഥർക്ക് പിന്തുണ അറിയിച്ചത്. ആരുടെയും ഭീഷണിക്ക് ഉദ്യോഗസ്ഥർ വഴങ്ങരുതെന്നും ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാറി​െൻറ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. സ്കൂൾ കോളജ് പരിസരം, കോളനികൾ, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എക്സൈസ് റെയ്ഡുകൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ ബസ് മറിഞ്ഞ് അധ്യാപകർക്ക് പരിക്ക് -ചിത്രം - പത്തനാപുരം: ഗാന്ധിഭവ​െൻറ സ്കൂള്‍ ബസ് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ഗാന്ധിഭവന്‍ സ്പെഷല്‍ സ്കൂളിലെ അധ്യാപികമാരായ ലക്ഷ്മി, സൗമ്യ, ശ്രീദേവി, ഉഷ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കവലയില്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. എതിരെവന്ന ഇരുചക്രവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡ് വശത്ത് കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. ഇരുപതോളം അധ്യാപകരാണ് ബസിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിദ്യാർഥികളെ വീടുകളിലെത്തിച്ചശേഷം തിരികെ വരുമ്പോഴാണ് അപകടം. - -
Show Full Article
TAGS:LOCAL NEWS 
Next Story