Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലപൊട്ടിക്കൽ...

മാലപൊട്ടിക്കൽ സംഘത്തിലെ പ്രതികൾ പിടിയിൽ; ചെറുപ്രായത്തിലേ മോഷണത്തിന് തുടക്കം

text_fields
bookmark_border
നെയ്യാറ്റിൻകര: സംസ്ഥാനത്തും കന്യാകുമാരി ജില്ലയിലുമായി നിരവധി മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയായ രണ്ടു പേർ പിടിയിൽ. കഴക്കൂട്ടത്തിന് സമീപം ചെമ്പഴന്തി പുല്ലാന്നിവിള ശാലോംഭവനിൽ സോമൻറ മകൻ സിബിൻ (19), പള്ളിപ്പുറം പാച്ചിറചായ്പ്പുറത്ത് ഷഫീക് മൻസിലിൽ ഷഫീക്(19) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 22 ന് നെയ്യാറ്റിൻകരയിൽ തിരക്കേറിയ ആശുപത്രി ജങ്ഷന് സമീപം ബന്ധുവി​െൻറ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയുടെ 10 പവൻ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്ന സംഭവത്തിലാണിവർ പിടിയിലാകുന്നത്. സമീപത്തെ സ് ഥാപനങ്ങളിലെ സി.സി.ടിവി കാമറകളിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന്, പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഇവരെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. ഒന്നാംപ്രതി സിബിൻ കഴിഞ്ഞവർഷം ബാലരാമപുരത്ത് ആർ.സി പള്ളിയിൽ പോകുകയായിരുന്ന വീട്ടമ്മയെ പിന്തുടർന്ന് ആക്രമിച്ച് മാലപിടിച്ചുപറിച്ചകേസിൽ പ്രതിയാണ്. വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ട്. രണ്ടാം പ്രതി ഷഫീക് ബൈക്ക് മോഷണക്കേസിൽ ജയിൽ മോചിതനായിട്ട് രണ്ട് മാസമായിട്ടേയുള്ളൂ. ഇയാളുടെ പേരിലും വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് മോഷണം തുടങ്ങിയത്. ഡിവൈ.എസ്.പിമാരായ ബി ഹരികുമാർ, പി. അശോകൻ, നെയ്യാറ്റിൻകര സി.ഐ പ്രതാപ്കുമാർ, ആറ്റിങ്ങൽ സി.ഐ. എം. അനിൽകുമാർ എസ്.ഐ ബിജോയ്, ഷാഡോ ടീം എസ്.ഐ സിജു കെ.എൽ. നായർ, ഷാഡോ ടീം അംഗങ്ങളായ പോൾവിൻ, പ്രവീൺ ആനന്ദ്, അജിത്, എ.എസ്.ഐമാരായ സദാനന്ദൻ, ശ്രീകണ്ഠൻ, ജെറാൽഡ്, സി.പി.ഒമാരായ അനിൽകുമാർ, വിപിൻ, രാജ് മഹേഷ്, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. (ചിത്രം ഇതോടൊപ്പം)
Show Full Article
TAGS:LOCAL NEWS 
Next Story