Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിനിമ ശരീര​െത്തയും...

സിനിമ ശരീര​െത്തയും മനസ്സിനെയും ഒന്നിപ്പിക്കുന്നു- ^അനൂപ് സിങ്​

text_fields
bookmark_border
സിനിമ ശരീരെത്തയും മനസ്സിനെയും ഒന്നിപ്പിക്കുന്നു- -അനൂപ് സിങ് തിരുവനന്തപുരം: മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്ന കലാരൂപമാണ് സിനിമയെന്ന് സംവിധായകന്‍ അനൂപ്‌ സിങ്. മേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംവിധായകന്‍ കെ.എം. കമലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തേയും മനസിനേയും വേര്‍തിരിച്ച് കാണാനാണ് സിനിമ ഒഴികെയുള്ള മറ്റ് കലാരൂപങ്ങളും സര്‍വകലാശാലകളും മനുഷ്യനെ പഠിപ്പിക്കുന്നത്. അതുവഴി മനുഷ്യനെ ഒരു പ്രത്യേക സാമൂഹികഘടനയുടെ അടിമയാക്കുന്നു. എന്നാൽ, കഥാപാത്രങ്ങള്‍ക്ക് അപ്പുറമുള്ള ഒരു ലോകമാണ് സിനിമ പ്രതിനിധാനം ചെയ്യുന്നത്. സംവിധാനം ചെയ്ത സിനിമകളിലെല്ലാം ഹിംസയെ ത‍​െൻറ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയായിരുെന്നന്നും അനൂപ് സിങ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story