Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅജ്ഞാത മൃതദേഹം...

അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം: ​െപാലീസ് അന്വേഷണം എങ്ങുമെത്തിയില്ല

text_fields
bookmark_border
കിളിമാനൂർ: ക്ഷേത്രത്തിന് സമീപം തിരക്കേറിയ റോഡരികിൽ അജ്ഞാത മൃതശരീരം കണ്ടെത്തിയ സംഭവത്തിൽ ആഴ്ചകൾ പലത് കഴിഞ്ഞിട്ടും പൊലീസിന് ഒരുതുമ്പും കണ്ടെത്താനായില്ല. സംഭവം കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തെളിവുകളുണ്ടായിട്ടും വേണ്ടരീതിയിൽ അന്വേഷിക്കാൻ പൊലീസിനായിട്ടില്ല. അന്വേഷണത്തിന് നേതൃത്വംനൽകിയ കിളിമാനൂർ എസ്.ഐ വാഹനാപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലായതോടെ ഈ കേസ് തേഞ്ഞുമാഞ്ഞ അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ നവംബർ 15നാണ് കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളല്ലൂർ മാവേലി ജങ്ഷനിൽ ക്ഷേത്രത്തോട് ചേർന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. റോഡിനോട് ചേർന്ന് ഓടയിൽ ഉണങ്ങിയ ഓലമടൽ കൊണ്ടും പുല്ലുകൊണ്ടും മൂടിയനിലയിലായിരുന്നു മൃതദേഹം. പ്രദേശം കേന്ദ്രീകരിച്ചുള്ള പാറമലകളിലും നിർമാണ മേഖലകളിലും അന്വേഷിച്ചെങ്കിലും മൃതദേഹം ആരുടേതാണെന്നോ കൊലപാതകമാണെന്നോ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇതിനിടയിൽ എസ്.ഐ അപകടത്തിൽപെട്ട് ആശുപത്രിയിലായതോടെ സംഭവം പൊലീസ് മറന്ന മട്ടാണ്.
Show Full Article
TAGS:LOCAL NEWS 
Next Story