Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആര്‍.ടി.സി:...

കെ.എസ്.ആര്‍.ടി.സി: സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കുള്ള ജീപ്പില്‍ അനൗൺസ്മെൻറ്

text_fields
bookmark_border
കാട്ടാക്കട-: കെ.എസ്.ആര്‍.ടി.സി സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് പോകാനുള്ള ജീപ്പില്‍ ഉദ്ഘാടന അനൗൺസ്മ​െൻറ്. -കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡിപ്പോ യാര്‍ഡ് നവീകരണോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി നാട്ടുകാരെ അറിയിക്കാനാണ് ബോക്സുകള്‍ നിരത്തി സ്ക്വാഡി​െൻറ ജീപ്പ് കാട്ടാക്കടയിലൂടെ സഞ്ചരിച്ചത്. സ്ക്വാഡി​െൻറ പ്രവര്‍ത്തനം നിലച്ചതോടെ അതി​െൻറ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഡിപ്പോ പരിസരത്ത് തന്നെ ചുറ്റിക്കറങ്ങി. സ്ക്വാഡി​െൻറ ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ ജോലിചെയ്യാതെ ചുറ്റികറങ്ങുന്നതായും ജീപ്പ് ഉദ്ഘാടന അനൗൺസ്മ​െൻറിനായി ഉപയോഗിക്കുന്നതായും കാട്ടി നാട്ടുകാര്‍ -കെ.എസ്.ആർ.ടി.സിയുടെ വിജിലന്‍സ് വിഭാഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് വൈകീട്ടോടെ അനൗൺസ്മ​െൻറ് നിര്‍ത്തി സ്ക്വാഡി​െൻറ ജീപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിട്ടുനല്‍കി. ചിത്രം- ഉണ്ട് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയിട്ടുള്ള ജീപ്പില്‍ മൈക്ക് കെട്ടി അനൗൺസ്മ​െൻറിനായി പോകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story