Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിംസിൽ ബാലികക്ക്​...

കിംസിൽ ബാലികക്ക്​ അപൂർവ ശസ്​ത്രക്രിയ

text_fields
bookmark_border
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ ബാലികക്ക് അത്യപൂർവ കരൾ ശസ്ത്രക്രിയ. വയറുവേദനയുമായി പ്രവേശിപ്പിക്കപ്പെട്ട 13കാരിക്കാണ് അപൂർവ ശസ്ത്രക്രിയ. കുട്ടിയുടെ കരളി​െൻറ വലത് ഭാഗത്ത് ഒരു വലിയ മുഴയുള്ളതായി കണ്ടെത്തി. സാധാരണയായി ഇത്തരം മുഴകൾ ഒരു ഒാപൺ ശാസ്ത്രക്രിയയിലൂടെയാണ് നീക്കംചെയ്യാറുള്ളത്. കുട്ടികളുടെ കാര്യത്തിൽ കരൾ ശസ്ത്രക്രിയ സങ്കീർണമായതിനാൽ കിംസിലെ സർജന്മാർ കീഹോൾ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് കരളി​െൻറ 60 ശതമാനത്തോളം നീക്കം ചെയ്യേണ്ടിവരുന്ന കീഹോൾ ശസ്ത്രക്രിയ ഒരു കുട്ടിയിൽ വിജയകരമായി നടപ്പാക്കിയത്. എട്ട് മണിക്കൂറോളം നീണ്ട ഇൗ ശസ്ത്രക്രിയ കിംസിലെ ഡോ. ബി. വേണുഗോപാലി​െൻറ നേതൃത്വത്തിലുള്ള ഹെപ്പറ്റോബിലിയറി സർജന്മാരാണ് നടത്തിയത്. വളരെവേഗം സുഖംപ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story