Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമ്പത്തിക പ്രതിസന്ധി; ...

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവും തോമസ്​ ​െഎസക്കും പ്രതികൾ ^എം.എം. ഹസൻ

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവും തോമസ് െഎസക്കും പ്രതികൾ -എം.എം. ഹസൻ തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഒന്നാം പ്രതി കേന്ദ്രസർക്കാറാണെങ്കിൽ രണ്ടാം പ്രതി ധനമന്ത്രി തോമസ് െഎസക്കും സംസ്ഥാന സർക്കാറുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സർവീസിൽനിന്ന് വിരമിച്ച സെറ്റോ നേതാക്കൾക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തി​െൻറ വരുമാനത്തിൽ വർധനയുണ്ടാക്കുമെന്നാണ് തോമസ് െഎസക് പറഞ്ഞിരുന്നത്. എന്നാൽ, ഇന്ന് ഒന്നിനും കണക്കില്ല. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി. രാജൻപിള്ള, ടി. പ്രസന്നകുമാർ, എം.പി. മോഹനൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സെറ്റോ ചെയർമാൻ എൻ. രവികുമാർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പി. ഹരിഗോവിന്ദൻ, എൻ.എൽ. ശിവകുമാർ, എൻ.കെ. ബെന്നി, ടി.എസ്. സലീം, എസ്. അജയൻ, ബി. മോഹൻകുമാർ, എം. രാധാകൃഷ്ണൻ, കെ. ബാബു, എസ്. സുരേഷ്ബാബു, എ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story