Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി നിധി: പി.എസ്​.സി...

ഒാഖി നിധി: പി.എസ്​.സി അംഗങ്ങളും പി.ജെ. കുര്യനും സുധീരനും പണം നൽകി

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് പബ്ലിക് സർവിസ് കമീഷൻ ചെയർമാനും 20 അംഗങ്ങളും അവരുടെ രണ്ടു ദിവസത്തെ വേതനമായ 1.05 ലക്ഷം രൂപ നൽകി. െഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അഞ്ചുലക്ഷം രൂപയും ഗെയിൽ ജീവനക്കാർ ഒരുദിവസത്തെ വേതനമായ 1.45 ലക്ഷം രൂപയും തിരുവനന്തപുരത്തെ കേരള വർക്കിങ് വിമൻസ് അസോസിയേഷൻ ഒരുലക്ഷം രൂപയും വഞ്ചിയൂർ െറസിഡൻറ്സ് അസോസിയേഷൻ അമ്പതിനായിരം രൂപയും നൽകി. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ 50,000 രൂപയുടെയും മുൻ സ്പീക്കറും കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ 10,000 രൂപയുടെയും ചെക്ക് നൽകി. ചേർത്തല ട്രാവൻകൂർ മേറ്റ്സ് മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ജി. സുധാകരൻ മുഖേന കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story