Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരിതാശ്വാസ നിധി: ...

ഒാഖി ദുരിതാശ്വാസ നിധി: ജീവനക്കാർ മൂന്നു ദിവസത്തെ ശമ്പളം നൽകണം

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ മൂന്നു ദിവസത്തെ ശമ്പളവും തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും ഒാഖി ദുരന്ത സഹായനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. 10,000 രൂപക്ക് മുകളിൽ പെൻഷൻ വാങ്ങുന്നവർ പകുതി തുക സംഭാവന ചെയ്യണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസത്തെ വേതനം ഒാഖി ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഇതു ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കടൽ ദുരന്തത്തി​െൻറ ഇരകൾക്കെല്ലാം സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണം. ഇതിനായി പ്രത്യേക ഫണ്ടിലേക്ക് സഹായം നൽകണമെന്ന അഭ്യർഥന നാടിനു മുന്നിൽ സമർപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും നല്ല രീതിയിൽ സഹകരിക്കണം. പ്രസ്ക്ലബ് അംഗങ്ങളുടെ സഹായവും വേണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ആദയനികുതി ഇളവുള്ളതിനാലാണ് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കാത്തത്. ഒാഖി ഇരകളെ സഹായിക്കാൻ ലഭിക്കുന്ന പണം ഇതിനായി രേഖപ്പെടുത്തി മാറ്റിയിടും. ലോകത്തി​െൻറ ഏതു ഭാഗത്തുനിന്നും ഇതിലേക്ക് പണം അയക്കാം. ചെക്ക് മുഖേനയുള്ള സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രേട്ടറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തിലാണ് അയക്കേണ്ടത്. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്ക് മാറ്റണം. ബാങ്ക് അക്കൗണ്ട് നമ്പര്‍: 67319948232 ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച്: സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. IFS Code: SBIN0070028.
Show Full Article
TAGS:LOCAL NEWS 
Next Story