Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാഗ്രത മുന്നറിയിപ്പും...

ജാഗ്രത മുന്നറിയിപ്പും തീരദേശവാസികളെ ആശങ്കയിലാക്കി

text_fields
bookmark_border
വിഴിഞ്ഞം: പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റവും ജാഗ്രത മുന്നറിയിപ്പും തീരദേശവാസികളെ ആശങ്കയിലാക്കി. വന്നുപെട്ട ഒരു ദുരന്തത്തി​െൻറ ഞെട്ടൽ മാറും മുേമ്പ വീണ്ടും മുന്നറിയിപ്പ് എത്തിയതോടെ തീരദേശം ജാഗ്രതയിലായി. ഇന്നലെ തൊഴിലാളികൾ കടലിലിറങ്ങിയ ശേഷം വന്ന ജാഗ്രതാ സന്ദേശമാണ് തീരത്ത് ആശങ്കയുണ്ടാക്കിയത്. വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് ഇന്നലെ വൈകീട്ടാണ് വിഴിഞ്ഞത്തെ തീരസുരക്ഷാ ഏജൻസികൾക്ക് ലഭിച്ചത്. ഇന്നലെ ഉച്ചമുതൽ കഴിഞ്ഞ 30ന് സമാനമായ രീതിയിൽ കടലിലെ അന്തരീക്ഷം ഇരുണ്ടതും വൈകീേട്ടാടെ തിരയുടെ ശക്തി കൂടിയതും തീരത്തുകാരെ ഭയപ്പെടുത്തി. കഴിഞ്ഞ മാസം 29 നും കടലിൽ കാഴ്ച മറച്ച് പുകമഞ്ഞ് നിറഞ്ഞത് തൊഴിലാളികളുടെ കരയിലേക്കുള്ള വരവിനെ തടസ്സപ്പെടുത്തിരുന്നു. ഇന്നലെയും കാലാവസ്ഥയിൽ സമാനമായ മാറ്റം പ്രകടമായതോടെ ആശങ്ക വർധിച്ചു. നീണ്ട 12 ദിവസത്തെ ഇടവേളക്കു ശേഷം ഇന്നലെ വൈകീട്ട് മുതൽ കൂടുതൽ പേർ വള്ളമിറക്കിയിരുന്നു. ഇവർ തീരം വിട്ട് മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ കടലി​െൻറ മാറ്റവും മുന്നറിയിപ്പുമാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരവാസികളെ മുൽമുനയിലാക്കിയത്. തീരദേശ പൊലീസിനും മറൈൻ എൻഫോഴ്സ്മ​െൻറിനും പൊലീസ് സ്റ്റേഷനുകളിലുമാണ് വൈകീേട്ടാടെ ജാഗ്രത മുന്നറിയിപ്പ് ലഭിച്ചത്. ഉടൻ സമീപത്തെ പള്ളികളിലും ബന്ധപ്പെട്ട ഏജൻസികൾക്കും കടലോര ജാഗ്രതാ സമിതിക്കും മുന്നറിയിപ്പ് സന്ദേശം കൈമാറി. ഓഖി ദുരന്തത്തിൽ കാണാതായവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ക്യാമ്പുകളിൽ കാത്തിരുന്നവരുടെ മനസ്സിലും കാലാവസ്ഥ വ്യതിയാനവും മുന്നറിയിപ്പും പരിഭ്രാന്തി പടർത്തി.
Show Full Article
TAGS:LOCAL NEWS 
Next Story